Advertisment

ഞാന്‍ അയക്കുന്ന ഗുഡ്‌മോണിംഗ് മെസേജുകള്‍ പലതും എംപിമാര്‍ അവഗണിക്കുന്നു ; നിങ്ങള്‍ ഇതൊന്നും കാണാറില്ലേ..?; മോദി ആപ്പ് ഫോളോ ചെയ്യാന്‍ എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി : ബി.ജെ.പി എം.പിമാരോട് മോദി ആപ്പ് ഫോളോ ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ നിര്‍ദേശം.താന്‍ അയക്കുന്ന ടെക്‌സ്റ്റ് മെസ്സേജുകള്‍ പലതും എം.പിമാര്‍ അവഗണിക്കുകയാണെന്നും അതുകൊണ്ട് തന്നെ മോദി ആപ്പ് ഓരോ എം.പിമാരും സ്ഥിരമായി പിന്തുടരണമെന്നും മോദി യോഗത്തില്‍ പറഞ്ഞു.

Advertisment

publive-image

മിക്ക ദിവസങ്ങളിലും എം.പിമാര്‍ക്ക് താന്‍ സുപ്രഭാതം നേര്‍ന്നുകൊണ്ട് മെസ്സേജുകള്‍ അയക്കാറുണ്ട്. എന്നാല്‍ അത് കാണുന്നത് ചുരുക്കം ചില എം.പിമാര്‍ മാത്രമാണെന്നും മോദി യോഗത്തില്‍ പറഞ്ഞതായി ബി.ജെ.പിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. 2015 ജൂണ്‍ 17 നാണ് നരേന്ദ്രമോദി ആപ്പ് പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പദ്ധതികളും വിവരിക്കുന്നതാണ് ആപ്പ്.

ഇതിനും മുന്‍പും എം.പിമാര്‍ക്കെതിരെ മോദി രംഗത്തെത്തിയിരുന്നു. ചില എം.പിമാരുടെ മോശം പ്രകടനത്തിനെതിരെയും പാര്‍ലമെന്റില്‍ കൃത്യമായി എത്താത്തതിനും എതിരെയായിരുന്നു അത്. പാര്‍ലമെന്റില്‍ സ്ഥിരമായി എത്താത്ത ഒറ്റ എം.പിമാര്‍ക്കും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കില്ലെന്നായിരുന്നു അന്ന് മോദി പറഞ്ഞത്.

modi
Advertisment