Advertisment

പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറി; ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാൻ തികച്ചും സംതൃപ്തനാണ്’;  പ്രധാനമന്ത്രി 

New Update

ഡൽഹി: പ്രധാനമന്ത്രി പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്നു കേന്ദ്രം. ക൪ഷക൪ക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ 2018ൽ ആരംഭിച്ച പദ്ധതിയാണിത്.

Advertisment

publive-image

ഇതുവരെ 9.9 കോടിയിലധികം കർഷകർക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നൽകിയതായി കേന്ദ്രം അവകാശപ്പെട്ടു. ‘പി‌എം-കിസാൻ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ കംപ്യൂട്ട൪ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാൻ തികച്ചും സംതൃപ്തനാണ്’- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന പദ്ധതിക്കും വിഡിയോ കോൺഫറൻസിങ്ങിലൂടെ മോദി തുടക്കമിട്ടു. കാ൪ഷിക വിഭവങ്ങളുടെ വിളവെടുപ്പിനു ശേഷം ക൪ഷക൪ക്ക് വേണ്ടിവരുന്ന കോൾഡ് സ്റ്റോറേജ്, കലക്‌ഷൻ സെന്ററുകൾ, പ്രോസസിങ് യൂണിറ്റുകൾ, മറ്റ് വികസന പ്രവ൪ത്തനങ്ങൾ, കമ്യൂണിറ്റി കൃഷി മുതലായവ തുടങ്ങുന്നതിലേക്കാണ് ഫണ്ട് ലക്ഷ്യമിടുന്നത്. .

narendra modi pm modi
Advertisment