Advertisment

ഇളംചൂടുവെള്ളം കുടിക്കുന്നതു ശീലമാക്കുക , മഞ്ഞളിട്ട 150 മില്ലിലീറ്റർ ചൂടുപാൽ ദിവസവും കുടിക്കാം ; യോഗാസനവും പ്രാണായാമവും പോലുള്ള ധ്യാനമുറകൾ അരമണിക്കൂർ ചെയ്യുക ; കോവിഡിനെതിരെ പരമ്പരാഗത പ്രതിരോധ മാർഗങ്ങൾ ഓർമിപ്പിച്ച് പ്രധാനമന്ത്രി 

New Update

ഡൽഹി : കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കവെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ നിർദേശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധശേഷി വർധിപ്പിക്കാൻ ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന വിവിധ മാർഗങ്ങളെക്കുറിച്ചാണ് മോദിയുടെ പരാമർശം.

Advertisment

publive-image

ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ ചിലത്

ഇളംചൂടുവെള്ളം കുടിക്കുന്നതു ശീലമാക്കുക. ∙ യോഗാസനവും പ്രാണായാമവും പോലുള്ള ധ്യാനമുറകൾ അരമണിക്കൂർ ചെയ്യുക. ∙ ആഹാരം പാകം ചെയ്യുമ്പോൾ മഞ്ഞൾ, ജീരകം, മല്ലി, െവളുത്തുള്ളി ഉപയോഗിക്കുക.

ദിവസവും രാവിലെ 10 ഗ്രാം ച്യവനപ്രാശം കഴിക്കാം. ഔഷധചായയോ തുളസി, കറുവപ്പട്ട, കുരുമുളക്, ഉണക്കമുന്തിരി, ഉണക്കയിഞ്ചി എന്നിവയിട്ടുണ്ടാക്കിയ കഷായമോ കുടിക്കാം. ∙ മഞ്ഞളിട്ട 150 മില്ലിലീറ്റർ ചൂടുപാൽ ദിവസവും കുടിക്കാം.

∙ എള്ളെണ്ണ, വെളിച്ചെണ്ണ, നെയ്യ് ഇവയിലേതെങ്കിലുമൊന്ന് രാവിലെയും വൈകിട്ടുമായി മൂക്കിനു മുകളിൽ പുരട്ടുക. ∙ ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ 3 മിനിറ്റോളം വായിൽ കൊള്ളിക്കുക. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചു വായ കഴുകുക. ∙ തൊണ്ടവേദന, ചുമ എന്നിവ വന്നാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഒപ്പം പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കാം. ഗ്രാമ്പൂ പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാം.

Advertisment