അൽഅബീർ ഗ്രൂപ് മേധാവി ആലുങ്കൽ മുഹമ്മദ് പിഎം എഫ് ഗ്ലോബൽ എക്സലൻസ് അവാർഡ് ജേതാവ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, January 10, 2019

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ പിഎംഎഫ് (പ്രവാസി മലയാളി ഫെഡറേഷൻ) 2018ലെ ബിസിനസ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. അൽഅബീർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആലുങ്കൽ മുഹമ്മദ് ആണ് അവാർഡ് ജേതാവ്. ജനുവരി 6ന് നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ടിൽ നടക്കുന്ന പിഎം എഫ് ഗ്ലോബൽ മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

അബീർ മെഡിക്കൽ സെൻസറിലൂടെ ആതുരശുശ്രൂഷാ രംഗത്തെത്തിയ ശ്രീമാൻ ആലുങ്ങൽ മുഹമ്മദ് ഇന്ന് സൗദി അറേബ്യയിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ അബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. കൂടാതെ മെഡിസിറ്റി മലപ്പുറം, മീഡിയ സിറ്റി കൊച്ചിൻ, കാമോൾവ് ടെക്നോളജീസ് ടെക്നോപാർക്ക്, അറേബ്യ ട്രാവൽസ് കൺസോഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എൻക്ലേവ് ബിൽഡേഴ്‌സ് ഇന്ത്യ,വാഗാ റിസോർട്ട്, തുടങ്ങി ഇരുപതോളം പ്രമുഖ കമ്പനികളുടെ നേതൃസ്ഥാനം അലങ്കരിക്കുന്ന ആലുങ്ങൽ മുഹമ്മദിന്റെ ബിസിനസ് സാമ്രാജ്യം ഫ്ലവർസ് ടീവി ന്യൂസ്‌ 24 ന്റെ ചീഫ് പ്രൊമോട്ടർ സ്ഥാനം വരെ എത്തിനിൽക്കുന്നു.

പിഎം എഫ് എക്സില്ലെന്സ് അവാർഡുകൾ മുൻവർഷങ്ങളിൽ ഇ. ശ്രീധരൻ, ഡോ.ഫൈസൽഖാൻ നിംസ്, ഗായകൻ പി. ജയചന്ദ്രൻ, ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ ഐ പി എസ് എന്നീ പ്രമുഖർക്കാണ് ലഭിച്ചിട്ടുള്ളത്.ലോകത്തിലെ 46 രാജ്യങ്ങളിൽ പടർന്നുപന്തലിച്ച പിഎം എഫ് പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനും പുനരധിവാസത്തിനും മുൻതൂക്കം നൽകുന്ന ഗ്ലോബൽ സംഘടനയാണ്.

ഗ്ലോബൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കന്റെയും നേതൃത്വത്തിലുള്ള 21അംഗ ഗ്ലോബൽ കമ്മിറ്റിയും, ജസ്റ്റിസ് കമാൽപാഷ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജേക്കബ് പുന്നൂസ്, ജിജി തോംസൺ തുടങ്ങി പ്രമുഖർ രക്ഷാധികാരികളായും, ശ്രീമാൻ പിവി ഗംഗാധരൻ,ബിജു കർണൻ നിറപറ,സാബു ചെറിയാൻ,Dr.സുന്ദർ മേനോൻ, ഷാഹിദാ കമാൽ തുടങ്ങി നിരവധി പ്രമുഖർ ഡയറക്ടർബോർഡ്‌ അംഗങ്ങളായി പി എം എഫ് ന്റെ നേതൃനിരയിൽ ഉണ്ട്.

സൗദിയിലും പി എം എഫ് സജീവം

ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി എംഎഫ്) ന് സൗദി നാഷണൽ കമ്മറ്റിയുടെ കീഴിൽ ജിദ്ദ, റിയാദ്, ദമാം റീജിയണൽ കമ്മിറ്റിയുടെ കീഴിൽ നാല്പതോളം യൂണിറ്റുകളും ആയിരക്കണക്കിന് പ്രവർത്തകരുമായി ഗ്ലോബൽ പ്രസിഡൻറ്-റാഫി പാങ്ങോട്, ഗ്ലോബൽ ട്രെഷറർ നൗഫൽ മടത്തറ, ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ.അബ്ദുൽ നാസർ, സ്റ്റീഫൻ കോട്ടയം, ഉദയകുമാർ , നാഷണൽ സെക്രട്ടറി ഷിബു ഉസ്മാൻ, നാഷണൽ ട്രെഷറർ ബോബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ പിഎം എഫ് സൗദിയിലെ പ്രവാസി സേവന-ജീവകാരുണ്യ പ്രവത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.

×