Advertisment

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബൽ ഫെസ്റ്റ് 2020 കഥയും കളിയും കാവ്യ മാമാങ്കവും നടത്തി

New Update

publive-image

Advertisment

ന്യൂയോർക്: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ചു പിഎംഎഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ഫെസ്റ്റ് വിവിധ കലാ പരിപാടികളുമായി വൻ ആഘോഷത്തോടെ കൊണ്ടാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാന്നിധ്യം ഉണ്ടായിരുന്ന പരിപാടിയിൽ പിഎംഎഫ് ഗ്ലോബൽ പ്രസിഡണ്ട് എംപി സലിം അധ്യക്ഷത വഹിച്ചു.

publive-image

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ. മുരളീധരൻ മുഖ്യ അഥിതി ആയ ഗ്ലോബൽ ഫെസ്റ്റ് പ്രമുഖ ചലച്ചിത്ര നിർമാതാവും സംവിധായകനും ആയ ദിനേശ് പണിക്കർ ഉൽഘടനം ചെയ്തു.

ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ സ്വാഗതം ചെയുകയും ഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ എന്നിവർ ആശംസ നേരുകയും ഡയറക്ടർ ബോർഡ് മെമ്പർ ജോര്ജ് പടികകുടി ആശംസ പ്രസംഗം നടത്തുകയും ചെയ്തു.

publive-image

ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പിപി ചെറിയാൻ നന്ദി പ്രകാശനം നടത്തി. പ്രസ്തുത പരിപാടിക്ക് ഗ്ലോബൽ ഡയറക്ടർ ബോർഡ് , ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി, നാഷണൽ, റീജിയണൽ കമ്മിറ്റികളും അഭിനന്ദനങ്ങൾ അറിയിച്ചു.

പ്രസന്ന വത്സന്റെ പ്രാർത്ഥനയോടെ അനുശ്രീ സുരേഷിന്റെ യേശുനാഥനെ വാഴ്ത്തി കൊണ്ടുള്ള ഭക്തി ഗാനത്തോടെ ആരംഭിച്ച ഗ്ലോബൽ ഫെസ്റ്റിവലിൽ താജുദീൻ വടകര, പിന്നണി ഗായിക അഡ്വ. ഗായത്രി, മഹേഷ് ഭൂപതി, സി കെ മുഹമ്മദ് എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ജാനു തമാശയിലൂടെ പ്രശസ്തനായ ലിഥി ലാലിൻറെ ജാനു തമാശകളും, ഫ്ലവർസ്‌ ടിവി ഫെയിം റിനീഷ് മുതുകാടിന്റെ മിമിക്സ് പരേഡും, കലാമണ്ഡലം ആതിര നന്ദകുമാറിന്റെ മോഹിനിയാട്ടവും, ഖത്തറിലെ റേഡിയോ ആർ ജെ ആയ അഷ്ടമി ജിതിന്റെ നൃത്ത നൃത്യങ്ങളും ഗ്ലോബൽ ഫെസ്റ്റിന് മാറ്റു കൂട്ടി.

publive-image

കൂടാതെ പി എം എഫ് ഡോക്യൂമെന്ററി, സുകൃതം എന്ന നാമത്തിൽ ഭവന പദ്ധതി ഹൃസ്വ ചിത്രം ഗ്ലോബൽ പ്രസിഡണ്ട് ലോഞ്ചു ചെയ്തു. പി എം എഫ് അംഗങ്ങൾക്കായുള്ള ചിത്ര കലാ, ഫോട്ടോഗ്രാഫി, കുക്കറി ഷോയിൽ പി എം എഫിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ വൈവിധ്യമാർന്ന സൃഷ്ടികൾ അയച്ചു പങ്കെടുത്തു കൊണ്ട് പ്രോഗ്രാം വൻ വിജയമാക്കി.

publive-image

കോവിഡ് കാലത്തു പി എം എഫ് വിമാന ചാർട്ടുമായും, എംബസി കാരുണ്യ പ്രവർത്തനങ്ങളിലും, ലോക്ക് ഡൌൺ ഭക്ഷണസാധനകളുമായി ബന്ധപെട്ടു സഹകരിച്ച പ്രവർത്തകരായ ആഷിക് മാഹിയെയും, അജി കുര്യാക്കോസിനെയും ചടങ്ങിൽ ആദരിച്ചു.

publive-image

പ്രസ്തുത പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കോർഡിനേറ്റു ചെയ്ത മൊയ്‌ദീൻ പോറാട്ടി, ഷൂട്ട് എഡിറ്റ് ചെയ്ത സജിത്ത് വിസ്ത, പങ്കെടുത്ത കല കാരന്മാർ, കലാ കാരികൾ, എല്ലാവക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി ഗ്ലോബൽ പ്രസിഡന്റും, പ്രോഗ്രാം സംവിധായകനും ആയ എംപി സലീം, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ ഡയറക്ടർ ബോർഡ്, ഗ്ലോബൽ എക്സിക്യൂട്ടീവ് എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

us news
Advertisment