Advertisment

പി എം എഫ് ഗ്ലോബൽ ഫെസ്റ്റ് 2020 ജനുവരി രണ്ടിന്.

New Update

ന്യൂയോർക് : ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ഫെസ്റ്റ്2020" എന്ന പേരില്‍  ക്രിസ്മസ്, പുതുവർഷ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു  2021 ജനുവരി 2 ശനിയാഴ്ച വൈകീട്ട് 6 മണിക്ക്  ഗ്ലോബൽ ഫെസ്റ്റിനോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടെനിന്നവരേയും ,സഹായ ഹസ്തം നല്കിയവരെയും ആദരിക്കുകയും ചെയ്യുന്നു.

Advertisment

publive-image

ഡോക്യൂമെന്ററിയും, സംഗീതവും, നൃത്തവും, മികിക്രിയും, ആർട്ട്എക്സിബിഷനും, കുക്കറി ഷോയും, കവിതപാരായണവും"പി എം എഫ്ഗ്ലോബൽ ഫെസ്റ്റിൽ" ഭാഗമായി  അരങ്ങേറുമെന്ന്   പിഎം എഫ് ഗ്ലോബൽ പ്രസിഡണ്ട്എം പീ സലീം, ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ കോർഡിനേറ്റർ ഡോ ജോസ് കാനാട്ട് എന്നിവർ അറിയിച്ചു.

ഓൺലൈൻ ആയി നടത്തുന്നപ്രസ്തുത പരിപാടിയിൽ വിശിഷ്ട വ്യക്തികളും, പി എം എഫ് ഗ്ലോബൽ നേതാക്കളും പങ്കെടുക്കുന്നു, .കൂടുതൽ വിവരങ്ങൾ പ്രവാസി മലയാളി ഫെഡറേഷൻ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.

Advertisment