Advertisment

പി എം എഫ് റിയാദ് വാര്‍ഷികാഘോഷം ഫെബ്രുവരി 14 ന്  ജസ്റ്റിസ് കമാല്‍ പാഷ മുഖ്യ അതിഥി .

author-image
admin
Updated On
New Update

റിയാദ്:ആഗേളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മൂന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ  2019 ഫെബ്രുവരി 14, 15 തിയ്യതികളില്‍ നടക്കും  കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന  ജസ്റ്റിസ് കമാല്‍ പാഷ മുഖ്യ അതിഥിയായി  ആഘോഷ പരിപാടികളില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Advertisment

14ന് വൈകുന്നേരം 7ന് എക്‌സിറ്റ് 8 ലെ ഫഹാസ് ദൗറിക്കടത്തുള്ള അംബ്രതോറ സെലിബ്രറ്റി ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം കമാല്‍ പാഷ ഉത്ഘാടനം ചെയ്യും ചടങ്ങില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും .

ബുധനാഴ്ച്ച രാത്രി റിയാദില്‍ എത്തുന്ന കമാല്‍ പക്ഷയുടെ ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യയും ഉണ്ടാകുമെന്നും  റിയാദിലെ പരിപാടികള്‍ക്ക് ശേഷം  ഉംറ നിര്‍വഹിക്കാന്‍ പുറപെടുന്ന അദ്ദേഹം 20, 21 തിയ്യതികളില്‍  ജിദ്ദയിലും    22 , 23  തിയ്യതികളില്‍ ദാമ്മാമിലും ജുബൈലിലും  പി എം എഫ പ്രതിനിധി സമ്മേളനത്തിലും ആഘോഷ പരിപാടികളിലും  പങ്കെടുക്കും ഇരുപത്തിയാറിന്  നാട്ടിലേക്ക് തിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

publive-image

പി എം എഫ് പ്രവര്‍ത്തകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു 

15ന് വൈകിട്ട്  6.30ന് ബത്ഹ അപ്പോളോ ഡമോറോ ഓഡിറ്റോറിയത്തില്‍ ജസ്റ്റിസ് കമാല്‍ പാഷയുമായി പ്രവാസി സമൂഹത്തിന് സംവദിക്കുന്നതിന്  മുഖാമുഖം സംഘടിപ്പിക്കും ' നിയമ ഇടപെടലുകളും സാമൂഹിക മാറ്റങ്ങളുമെന്ന  വിഷയത്തില്‍ നടക്കുന്ന പരിപാടിയില്‍ റിയാദില്‍  സാമൂഹിക, സാംസ്‌കാരിക, സംഘടനാ പ്രതിനിധിനിധികള്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പി എം എഫ റിയാദില്‍ കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നും. ആട്, ഒട്ടകം എന്നിവയെ മേയ്ക്കുന്ന ഇടയന്‍മാര്‍ക്കു മരുഭൂമിയില്‍ വസ്ത്രം, ഭക്ഷണം എന്നിവ  വിതരണം ചെയ്യാനും . ശൈത്യകാലത്ത് ബ്‌ളാങ്കറ്റ് നല്‍കാനും   മെഡിക്കല്‍ കാമ്പ്, ജോലിയും ശമ്പളവുമില്ലാതെ ദുരിതം പേറുന്ന വരെ സഹായിക്കുന്നതിനായി , ലേബര്‍ കാമ്പുകളില്‍ ഭക്ഷണ വിതരണം, നിയമ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പി എം എഫ് ചെയ്തുവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു

publive-image

കേരളത്തില്‍ ശാന്തിഭവനും പി എം എഫ് കേരളഘടകവും കൈകോര്‍ത്തു 14 ജില്ലകളെ ഏകോപിപ്പിച്ചു നടത്തുന്ന  പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി പി എം എഫ റിയാദ് ഘടകം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു കൂടാതെ പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറുകിട സംരംഭകരെ പരിശീലിപ്പിക്കുകയും ചെറിയ നിക്ഷേപത്തിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന  ഉല്‍പ്പങ്ങള്‍ വിപണിയിലെത്തിക്കുതിനുളള ശ്രമങ്ങളും പി എം എഫിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു .

വാര്‍ത്താസമ്മേളനത്തില്‍ ഗ്ലോബല്‍ പ്രസിഡണ്ട്‌  റാഫി പാങ്ങോട്, ദേശീയ ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, ദേശീയ വോളന്റിയര്‍ ക്യാപ്റ്റന്‍ ഷെരീക്ക്  തൈക്കണ്ടി, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട്, ജനറല്‍ സെക്ര'റി അലോഷ്യസ് വില്യം,  ട്രഷര്‍ ബിനു കെ തോമസ്, കോഡിനേറ്റര്‍ മുജീബ് കായംകുളം, കലാവിഭാഗം കവീനര്‍ രാജു പാലക്കാട് എന്നിവര്‍ പങ്കെടുത്തു . പങ്കെടുത്തു .

Advertisment