Advertisment

പി എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് :കോവിഡ് 19 മഹാമാരിയിൽ അന്നം തരുന്ന നാടിനു ഒരു കൈത്താങ്ങായി ഭാരതത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫെഡറേഷൻ (PMF) റിയാദ് സെൻട്രൽ കമ്മിറ്റി ഓഗസ്റ്റ് 14 ന് വെള്ളിയാഴ്ച്ച രാവിലെ 7.00 മണിമുതൽ ഉച്ചയ്ക്ക് 12 വരെ ശുമൈസി കിങ് സൗദ് മെഡി സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

മെഡിസിറ്റി ബ്ലഡ്‌ ബാങ്ക് ഇൻ ചാർജ് ഫായിസ് മുത്തൈരി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിവിധ യൂണിറ്റുകളിൽ നിന്നും നൂറിലധികം പ്രവർത്തകർ രക്തദാനത്തിൽ പങ്കെടുത്തു.

പ്രവാസി മലയാളി ഫെഡറേഷൻ സെൻട്രൽ കമ്മിറ്റി കമ്മിറ്റി പ്രസിഡന്‍റ് ഷാജഹാൻ  ചാവക്കാട്, കോഡിനേറ്ററന്മാരായ മുജീബ് കായംകുളം, സലിം വാലിലപ്പുഴ, ട്രഷറർ ബിനു കെ തോമസ്,ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, അസ്‌ലം പാലത്ത്, സിയാദ്, റസൽ, വിവിധ യൂണിറ്റ് ഭാരവാഹികളായ അലക്സ്, നസീർ തൈക്കണ്ടി,റൗഫ് ആലപിടിയൻ, ആച്ചി നാസർ, സലാം തിരുവമ്പാടി, നിസാർ പള്ളിക്കശേരി, സജിം പാനൂർ,മെൽബിൻ, മാജിദ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി.

പി എം എഫ് ഗ്ലോബൽ അംഗം റാഫി പാങ്ങോട്‌, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർക്കോസ് എന്നിവർ പങ്കെടുത്തു

Advertisment