Advertisment

പി എം എഫ് സൗദി ദേശീയ ദിനചാരണവും കോവിഡ് പോരാളികൾക്കുള്ള ആദരവും

author-image
admin
Updated On
New Update

റിയാദ് :ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ റീജിണൽ കമ്മിറ്റികളിലെ പ്രവർത്തകരെയും സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് സൗദി അറേബ്യയുടെ 90മത് ദേശീയദിനാഘോഷം സംഘടിപ്പിക്കുന്നു.

Advertisment

publive-image

സെപ്റ്റംബർ 23 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ഓൺലൈൻ മീറ്റിംഗ് ആരംഭിക്കും.റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രെസിഡന്റ് വി. ജെ നസ്റുദ്ധിൻ ഉദ്‌ഘാടനം ചെയ്യും.മഹാമാരി കോവിഡ് ആഞ്ഞടിച്ചപ്പോൽ പ്രവാസത്തിന്റെ കോവിഡ് പോരാളികളായി നിന്ന സൗദിയിലെ പി എം എഫ് ന്റെ ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേ പി എം എഫ് നേതാക്കൾ പങ്കെടുക്കും.

ഫ്‌ളവേഴ്‌സ് ചാനലിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗായക ദമ്പതികളായ സിബിൻ കുമ്പളവും ഷേണിഷ സിബിനും മുഖ്യ അതിഥികളായിരിക്കുമെന്നും റിയാദിലെ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisment