Advertisment

കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

New Update

മുംബൈ: കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഫ്യൂജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് (എഫ്‌ഇഒ) ആക്ടിനു കീഴില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ഥന അനുസരിച്ചാണ് കോടതി നടപടി.

Advertisment

publive-image

നീരവ് മോദി രാജ്യം വിട്ടോടിയ സാമ്ബത്തിക കുറ്റവാളിയാണെന്ന് കോടതി ഇതുവഴി സ്ഥിരീകരിച്ചു. മുംബൈയിലെ പ്രത്യേക കോടിതിയുടേതാണ് നടപടി.

എഫ്‌ഇഒ നിയമത്തിനു കീഴില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരവ് മോദി. സാമ്ബത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ കഴിഞ്ഞവര്‍ഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

 

Advertisment