Advertisment

പിഎന്‍ബി തട്ടിപ്പില്‍ കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെട്ടതായി സൂചന

New Update

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പില്‍ കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെട്ടതായി സൂചന. 17 ബാങ്കുകളാണ് തട്ടിപ്പിനിരയായി. 3000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Advertisment

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പാണ് ഉണ്ടായത്. കേസിലെ മുഖ്യസൂത്രധാരന്‍ നീരവ് മോദിയും കുടുംബവും ഇന്ത്യയില്‍ നിന്ന് മുങ്ങി ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്‌സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്‌മെന്റ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുവഴിയാണു നീരവ് മോദി കോടികളുടെ തട്ടിപ്പുനടത്തിയത്. അവര്‍ പരാതി റജിസ്റ്റര്‍ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ നാടുവിടുകയും ചെയ്തു.

publive-image

നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ക്കൊപ്പം നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും ദേശീയ മാധ്യമം പുറത്തുവിട്ടു. അപ്പാര്‍ട്‌മെന്റിന്റെ 36ാം നിലയിലാണ് നീരവിന്റെ സ്യൂട്ടെന്നാണു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാധ്യമപ്രതിനിധികള്‍ അവിടെ ചെന്നെങ്കിലും നീരവിനെയോ ഭാര്യ അമിയെയോ കാണാന്‍ സാധിച്ചില്ല. കുട്ടികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പിഎന്‍ബിയില്‍ നടന്ന തട്ടിപ്പു പുറത്തുവന്ന ബുധനാഴ്ച അപ്പാര്‍ട്‌മെന്റിലേക്ക് ഒട്ടേറെ ആളുകള്‍ വന്നും പോയുമിരിക്കുകയായിരുന്നുവെന്നാണു വിവരം.

നീരവ് മോദിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യംവിട്ടത്. എന്നാല്‍ നീരവിന്റെ ഭാര്യ അമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്‌സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്. കുടുംബത്തില്‍ നീരവ് മോദിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയും യുഎസ് പൗരത്വമുള്ളവരാണ്. ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളില്‍ വ്യത്യസ്ത വിമാനങ്ങളില്‍ നീരവും ബന്ധുക്കളും രാജ്യംവിട്ടതു സംശയത്തിന് ഇട നല്‍കാതിരിക്കാനാണെന്നും വിലയിരുത്തലുണ്ട്.

Advertisment