Advertisment

സാമ്പത്തിക തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡി

New Update

മുംബൈ: ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എം.ഡി സുനില്‍ മെഹ്ത. ജനുവരി മൂന്നിന് തട്ടിപ്പ് കണ്ടെത്തി. 286 കോടി രൂപയാണ് ബാങ്കിന് നഷ്ടമായത്. തട്ടിപ്പ് കണ്ടുപിടിച്ച ഉടന്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് വിവരം കൈമാറിയിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതും യാദൃശ്ചികവുമായ സംഭവമാണിതെന്നും മെഹ്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisment

publive-image

അനധികൃത സാമ്പത്തിക ഇടപാടില്‍ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളാണ്. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പണം തിരിച്ചു പിടിക്കാന്‍ ബാങ്കിന് കഴിയും. തിരിമറിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും റെക്കോര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ബാങ്കുകളുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പിഎന്‍ബി എം.ഡി വ്യക്തമാക്കി.

തട്ടിപ്പില്‍ പങ്കാളികളായ ബംഗളൂരു സ്വദേശി പി.എസ് സുബ്രഹ്മണ്യന്‍, മൈസൂരു സ്വദേശി ഹംസത്ത് നഹ, എം.സി പൊന്നപ്പ, ചെന്നൈ സ്വദേശി ആര്‍. ഭുവനേശ്വരന്‍ എന്നിവരുടെ ആറു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നതായും മെഹ്ത ചൂണ്ടിക്കാട്ടി.

Advertisment