Advertisment

13 വയസുകാരിയെ ഏഴു വര്‍ഷം മുന്‍പ് പീഡനത്തിന് ഇരയാക്കി; പ്രതി അറസ്റ്റില്‍

New Update

മലപ്പുറം : അരീക്കോട് 13 വയസുകാരിയെ ഏഴു വര്‍ഷം മുന്‍പ് പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്.

Advertisment

publive-image

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് കേരള പൊലീസിന്റെ കോള്‍ സെന്ററായ ചിരിയിലേക്ക് വിളിച്ച് വിഷമങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു.

പിന്നാലെ പൊലീസ് വിശദമായി മൊഴിയെടുത്തതോടെയാണ് പ്രതിയെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തു വന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

pocso case
Advertisment