അപാരത.!

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, March 10, 2018

അവൾ…. ..

മായിക പ്രപഞ്ചത്തിൻ
പ്രതിരൂപമായ്

മന്നിടത്തിൽ പിറന്ന ശക്തി

സഹന കൊടുമുടിയേറിയ

സത്യസൗന്ദര്യ ദർശനവുമവൾ.

അജയ്യമാം കരുത്തിന്നടയാളമായ്

വാത്സല്യാമൃതം പകർന്നു നൽകും

അനന്തമാം സ്നേഹക്കടലിവൾ

ആശ്രയമായ് പെയ്തിറങ്ങും
മഴയും .

കനിവിൻ സർവ്വ സാന്നിദ്ധ്യവുമിവൾ.
പൂമുഖത്തുമകത്തളങ്ങളിലുമൊതുങ്ങാത്ത
ഹൃദയരാഗമാണവൾ

പാരിതിൽ കൈയ്യൊപ്പുചാർത്തുമീ

അപാരതയെ രണ്ടരക്ഷരത്തിൽ

എഴുതിത്തീർത്തീടാനാകുമോ?

വീഭീഷ് തിക്കോടി.

×