Advertisment

ആരവങ്ങൾക്കിടയിലേകരായ് കവിത "ബധിര വ്യഥകൾ" മഞ്ജുള ശിവദാസ്‌

author-image
admin
Updated On
New Update

publive-image

Advertisment

publive-image

രവങ്ങൾക്കിടയിലേകരായ് പോകുന്ന-

നിനദങ്ങളറിയാത്ത ചിലരുമുണ്ട്.

ആംഗ്യങ്ങളാലാശയങ്ങൾ കൈമാറുന്ന-

നിശ്ശബ്ദവീഥിയിലെ യാത്രികരവർ.

വിഷലിപ്തമായ് മൊഴികളുരചെയ്തിടുമ്പോൾ-

കേൾവിയുടെ ഭാഗ്യമറിയാതെ പോകുമ്പോൾ,

ശ്രവണസുഖമെന്തെന്നറിഞ്ഞിടാതെ ചിലർ-

നമ്മോടുകൂടെയീ വഴിയിലൂടെ.

വിചാരങ്ങൾ വിനിമയം ചെയ്തിടാനാകാത്ത-

വ്യഥകളാൽ ജന്മം കഴിച്ചിടേണ്ടോർ.

ആത്മസംഘർഷങ്ങളവതരിപ്പിക്കുവാൻ-

വാക്കെന്ന മാധ്യമം അന്യമായോർ.

ആത്മാവിൽ ജ്ഞാനോദയത്തിനായ്ശബ്ദങ്ങൾ-

കേൾവിയായൊഴുകി വന്നെത്തിടേണം.

ശ്രവണേന്ദ്രിയത്തിൻ തുറക്കാത്ത വാതിലിൽ-

കേൾവികൾ നിഷ്പ്രഭമായിടുമ്പോൾ.

അറിവിൻ വിശാലതയിലേക്കുള്ള വാതിലും-

അവർമുന്നിൽ നിർദ്ദയമടഞ്ഞുപോകാം.

വാക്കുകൾ നാക്കിനു നിഷേധിച്ച വിധിയോട്-

പരിഭവിക്കാൻ പോലുമറിയാത്തവർ.

നിശ്ശബ്ദലോകത്തിലവർ തീർത്ത വഴികളിൽ-

തളരുവാനനുവദിക്കരുതു നമ്മൾ.

ഒച്ചകളിലസ്വസ്ഥരാം നമുക്കാവുമോ-

സംഘർഷഭരിതമാ സ്വാന്തമൊന്നറിയുവാൻ...

Advertisment