Advertisment

കവിത "വിലക്കിയ വഴിയേ" മഞ്ജുള ശിവദാസ്‌ .

author-image
admin
New Update

publive-image

Advertisment

അരുതുകളേറിയതാവാം ഉലകിതി-

ലരുതായ്മകളോടഭിവാഞ്‌ഛ.

വിലക്കിയ വഴികൾ തേടിച്ചെന്നാ-

വഴിയെ ഗമിക്കാനുത്സാഹം.

പ്രയത്നിക്കാതെ പ്രശസ്തിയിലേറാൻ-

തക്കംനോക്കിയിരിപ്പാണ്.

പേരതു ദുഷ്പേരായാൽപോലും-

പാരിടമാകെ പരത്തേണം.

ഒന്നിനുമല്ലാത്തൊന്നിനു തന്നുടെ-

ധാർഷ്ട്യജയക്കൊടി നാട്ടീടാൻ.

പരനുടെ വിശ്വാസത്തിൽ കരടായ്.

കലഹം വിതറി നടപ്പവരേ.

പെരുമയിലേക്കുകുതിക്കാൻ-

കുറുവഴി തേടിനടക്കും പെണ്ണാളേ,

എവിടെയുമിരയായീടാൻ നീയൊരു-

ചഞ്ചലമാനസയാകാതേ.

വിലക്കിയ കനികൾ ഭുജിക്കാൻ വെമ്പും.

മനസ്സുകൾ ചൂണ്ടയിലിരയാക്കും-

വിരുതൻമാരുടെ കരവിരുതാൽ,-

ഉരുവായൊരു കരുമാത്രം നീ.

നാലാളറിയുവതിൽപ്പരമൊരു-

പരമാനന്ദം മറ്റില്ലത്രേ!!

കീർത്തിയിലാർത്തി പെരുത്തലയുന്ന-

വരോർക്കുക വാരിക്കുഴികളനേകം

Advertisment