Advertisment

നാൻ പെറ്റ മകനേ

author-image
സത്യം ഡെസ്ക്
Updated On
New Update

"ഇവിടെ തളംകെട്ടി-

ക്കിടക്കും രക്തംപോലെ

മരവിച്ചുറങ്ങിയ

മനസ്സാണേതമ്മയ്ക്കും....

ഒടുവില്‍,ഓരോ കൊല-

ക്കത്തിയും മുറിപ്പതീ

വടുവീണതാം മാതൃ-

ഹൃദയ ഞരമ്പല്ലോ

മരിക്കാന്‍,കൊല്ലാന്‍ തമ്മിലി-

ലിങ്ങനെ രക്തംവാര്‍ന്നു

കിടന്നീ മണ്ണില്‍ പാപ-

സങ്കടം വിളയിക്കാന്‍

എന്തിനു ജന്മം നല്‍കീ-

ടുന്നു നാം മറ്റുള്ളോര്‍ തന്‍

പന്തയമൃഗങ്ങളായ്

മാറുന്ന തരുണര്‍ക്ക്....?

മതിയാവതെപ്പോഴും

ചോര, ചോര,-യെന്നാര്‍ത്തു

കൊതിപൂണ്ടധികാര

മൂര്‍ത്തികള്‍ കോടിചൂടി

വരി നില്‍ക്കുന്നൂ ചുറ്റും

ബലിയാകുവാന്‍ മാടി

വിളിച്ചീടുന്നു നാടിന്‍

യൌവ്വനങ്ങളെ വീണ്ടും.....

അരുതേ, നാന്‍ പെറ്റൊരു

മകനേ, കിടാവേ,-യാ

ചതിതന്‍ നിണത്തറ

തീണ്ടുവാന്‍ നീ പോകല്ലേ..."

publive-image

കൃഷ്ണപ്രഭ

POEM NJAN PETTAMAKANE
Advertisment