Advertisment

ഓർമ്മകൾക്ക് ഭംഗിചാർത്തുവാൻ കവിത "ഭാവപ്പകർച്ചകൾ" സ്മിത അനില്‍

author-image
admin
New Update

publive-image

Advertisment

publive-image

പ്രതീക്ഷകളുടെ

പൂത്താലവുമേന്തി

പ്രഭാതങ്ങൾ ഓരോന്നും

കടന്ന് വരുമ്പോൾ

കിനാവിന്റെ നീലാകാശം

നിരാശമേഘങ്ങളാൽ

ആവരണം ചെയ്യപ്പെടുകയാണ്..

യഥാർത്ഥ്യങ്ങളുടെ

ചുട്ടുപൊള്ളലിൽ

ചിന്തകളൊക്കെ ബാഷ്പ്പീകരിച്ച്

വിതുമ്പിപെയ്യുന്ന

നൊമ്പരത്തുള്ളികളിൽ

വല്ലാതെ തണുത്ത്

വിറങ്ങലിക്കുന്നു...

സങ്കല്പങ്ങൾ ഇടയ്ക്കിടെ

വസന്തത്തിന്റെ

വരവ് അറിയിച്ച്

സാന്ത്വനത്തിന്റെ

സങ്കീർത്തനങ്ങൾ മൂളി

ഇടയ്ക്കെപ്പോഴൊക്കെയോ

ഇളംതെന്നലായ് വീശി

നനുത്തൊരാശ്വാസത്തിന്റെ

കുളിര് ചൂടുന്നുമുണ്ട്..

ഓർമ്മകൾക്ക്

ഭംഗിചാർത്തുവാൻ

നിമിഷങ്ങൾ

നിറക്കൂട്ടൊരുക്കുന്നുമുണ്ട്..

കാലത്തിൻ കഥയിലെ

കത്തിവേഷങ്ങൾ

ചമഞ്ഞൊരുങ്ങുകയാണ്..

ഭാവങ്ങളേറെ ഉൾക്കൊണ്ട്

അരങ്ങ് തകർത്താടുവാൻ..

 

Advertisment