Advertisment

കവിത "ഭ്രാന്തി" സലീന സമദ്

author-image
admin
Updated On
New Update

 publive-image

Advertisment

പൊട്ടിച്ചിരിച്ചവള്‍ ചുറ്റുപാടും നോക്കി

പുലഭ്യം പറഞ്ഞും പിറുപിറുത്തും

വിറയാര്‍ന്ന വിരലിനാല്‍ ജഡപൂണ്ട

മുടിയില്‍ മാന്തിയും ,അട്ടഹസിച്ചും ..

ഓര്‍മ്മകള്‍ കരിപൂണ്ട മനസ്സിന്റെ

നോവേറ്റു കണ്ണുകള്‍ നീറി ചുവന്നിരുന്നു

മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറാപ്പിലാക്കി

കാതങ്ങള്‍ പിന്നിട്ടവള്‍ നടന്നിരുന്നു ..

വേനലില്‍ പൊള്ളിയ പുല്‍ക്കൊടി പോലവള്‍

വാടിതളര്‍ന്നു  വഴിവക്കിലിരിന്നു

മഞ്ചാടി മണികള്‍ചിതറിയ പുഞ്ചിരിയുമായി

കുന്നിമണികള്‍ പോല്‍ കൊഞ്ഞനം കുത്തിയും

 പരിഭവങ്ങള്‍ പറഞ്ഞും, വിതുമ്പിയും

പിഞ്ചു പൈതലിനെപോലെ  ശാഠ്യംപിടിച്ചും

ഉണങ്ങാത്ത മുറിവുകളുടെ വറ്റാത്ത കണ്ണീരുപ്പുമായി

സങ്കടകടല്‍ ആര്‍ത്തിരമ്പുന്നു  അവളുടെ നെഞ്ചില്‍

തകര്‍ന്നടിഞ്ഞു പൊട്ടി പിളര്‍ന്ന ഗദ്ഗദങ്ങള്‍

മിഴിനീര്‍ പുഴയായി കവിളില്‍ ഒഴുകുന്നു

താളം തെറ്റിയ മനസ്സിന്റെ പിടച്ചിലില്‍

മനുഷ്യനവളെ വിളിക്കുന്നു' ഭ്രാന്തിയെന്നു'

Advertisment