കാത്തുനില്‍ക്കാന്‍ വയ്യ; സിഗ്നല്‍ സംവിധാനം തകര്‍ത്ത യുവാവിനെ പൊലീസ് പിടികൂടി

Sunday, September 9, 2018

police arrest youth for breaking down traffic signal system

ചുവന്ന സിഗ്നലില്‍ കാത്ത് കിടന്ന് മടുത്ത യുവാവ് ഒട്ടും മടിക്കാതെ സിഗ്നല്‍ സംവിധാനം തകര്‍ത്തു. ചൈനയിലെ ടിയാങ്ചിന്‍ നഗരത്തിലാണ് സംഭവം. ഏറെ നേരം ചുവന്ന സിഗ്നലില്‍ കാത്തു നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് യുവാവ് ക്ഷുഭിതനായത്.

സിഗ്നലിന് തകരാര്‍ വരുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം. എന്നാല്‍ ആവേശം കൂടിപ്പോയതോടെ ട്രാഫിക് ഐലന്‍ഡില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ സംവിധാനം പൂര്‍ണമായി തകരുകയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങിയ യുവാവ് സിഗ്നലിന് അടുത്തേക്ക് വന്ന് സിഗ്നല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

രണ്ട് ആഴ്ച നീണ്ട തിരച്ചിലിന് ഒടുവിലാണ് സിഗ്നല്‍ സംവിധാനം തകര്‍ത്ത യുവാവിനെ പൊലീസ് പിടികൂടിയത്. മുപ്പത്താറു വയസുള്ള യുവാവിനെ അഞ്ച് ദിവസത്തേക്ക് ജോലിയില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും മാറി നില്‍ക്കാനും പിഴയൊടുക്കാനും കോടതി ശിക്ഷ നല്‍കി. എന്നാല്‍ യുവാവ് വളരെ മോശം അവസ്ഥയില്‍ ആയിരുന്നതിലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

 

 

 

×