Advertisment

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബത്തിന് ആഹാരം വാങ്ങാനെത്തി: ഹോട്ടല്‍ ജീവനക്കാരനെന്നു കരുതി പൊലീസുകാരനോടു ഭക്ഷണം ആവശ്യപ്പെട്ട യുവാവിനെ മര്‍ദ്ദിച്ചുവെന്ന് പരാതി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ഹോട്ടല്‍ ജീവനക്കാരനെന്നു കരുതി പൊലീസുകാരനോടു ഭക്ഷണം ആവശ്യപ്പെട്ട യുവാവിനെ മര്‍ദ്ദിച്ചുവെന്ന് പരാതി. കൊടുപ്പുന്ന പരപ്പില്‍ പി.ഡി.ശ്യാംകുമാര്‍ (30) ആണ് മര്‍ദ്ദനമേറ്റത്.

Advertisment

publive-image

എടത്വ സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതി നല്‍കി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി കേസ് അന്വേഷ്ിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ബൈക്കില്‍ മദ്യപിച്ചെത്തിയ യുവാവിനെ തടയുകയായിരുന്നുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്‌ഐ സെസില്‍ ക്രിസ്റ്റ്യന്‍ രാജ് പഞ്ഞു. ശ്യാംകുമാറിനെ തിരുവല്ലയിലെ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കിയെന്നും രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് അമിതമാണെന്നു റിപ്പോര്‍ട്ട് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ശ്യാംകുമാര്‍ മദ്യപിച്ചിരുന്നതിനാല്‍ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അടുത്ത ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയെങ്കിലും മുറിവോ ചതവോ ഇല്ലാത്തതിനാല്‍ അധികൃതര്‍ ആശുപത്രി പ്രവേശനം നിരസിച്ചെന്നും എസ്‌ഐ പറഞ്ഞു. കൂടാതെ യുവാവിനെതിരെ കേസ് എടുത്തെന്നുംഎസ്‌ഐ വ്യക്തമാക്കി. എന്നാല്‍ താന്‍ മദ്യപിക്കാറില്ലെന്നാണ് ശ്യാംകുമാറിന്റെ പ്രതികരണം.

19നു വൈകിട്ട് ഏഴിനാണ് സംഭവം നടന്നത്.കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം അംഗമായ താന്‍ ക്ലബ്ബില്‍ പരിശീലനം കഴിഞ്ഞു മടങ്ങുമ്ബോള്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബത്തിനു ഭക്ഷണം വാങ്ങാനാണ് ശ്യാംകുമാര്‍ എടത്വ പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ ടീഷര്‍ട്ട് ധരിച്ചയാളോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ ഹോട്ടലിനു പുറത്തേയ്ക്കു പോയ ഇയാള്‍ ശ്യാംകുമാര്‍ ഭക്ഷണം വാങ്ങി മടങ്ങുമ്ബോള്‍ മറ്റൊരു പോലീസുകാരനുമായി എത്തി യുവാവിന്റെ ബൈക്കിന്റെ താക്കോല്‍ ഈരി വാങ്ങി.

പോലീസുകാരനെ കണ്ടാല്‍ അറിയില്ലേ എന്നാണ് ടീഷര്‍ട്ട് ധരിച്ചയാള്‍ ചോദിത്. തുടര്‍ന്ന് പോലീസുകാര്‍ തന്നെയും സുഹൃത്തിനേയും സ്‌റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിയെന്നും വീട്ടിലേക്കു വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ പിടിച്ചെടുത്തുവെന്നും ശ്യാം കുമാര്‍ പരാതിയില്‍ പറയുന്നു. ഫോണ്‍ നല്‍കാതിരുന്നപ്പോള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഒരു മുറിയിലേക്കു കൊണ്ടുപോയി 4 പൊലീസുകാര്‍ ചേര്‍ന്നു ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിച്ചെന്നും ശ്യാംകുമാര്‍ പറയുന്നു. മര്‍ദനത്തില്‍ കയ്യൊടിഞ്ഞെന്നും ശ്യാംകുമാര്‍ പറഞ്ഞു.

രാത്രി പൊലീസ് തന്നെ തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. ഇടതുകയ്യിലും നെഞ്ചിലും മുതുകിലും മര്‍ദനമേറ്റിരുന്നു. തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്നും ശ്യാംകുമാര്‍ ആരോപിച്ചു. അടുത്ത ദിവസം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. സിപിഎം അംഗമായ ശ്യാംകുമാര്‍ സംഭവത്തെപ്പറ്റി പാര്‍ട്ടിയിലും അറിയിച്ചിട്ടുണ്ട്.

Advertisment