Advertisment

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരനെ സ്വകാര്യ ബസ് ഡ്രൈവറും ജീവനക്കാരും തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് അവശനാക്കി

New Update

ന്യൂഡല്‍ഹി: യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരനെ സ്വകാര്യ ബസ് ഡ്രൈവറും ജീവനക്കാരും തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച്‌ അവശനാക്കി വഴിയിലുപേക്ഷിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

Advertisment

publive-image

കശ്മീര്‍ ഗേറ്റിന് സമീപത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോണ്‍‌സ്റ്റബിളിനെയാണ് സംഘം ആക്രമിച്ച്‌ യുപിയിലേക്ക് കടത്തിക്കൊണ്ട് പോയി ഫിറോസാബാദില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ ബസ് ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഒരു ബസിനുള്ളില്‍ നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് ആക്രമണമെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ സച്ചിന്‍ പറഞ്ഞു. രാത്രി 11 മണിയോടെ സ്വകാര്യ ബസിനുള്ളില്‍‌ നിന്ന് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടു.

സംശയം തോന്നി ബസിനടുത്തെത്തി ഡ്രൈവറോട് വാഹനം നിര്‍ത്താനാവശ്യപ്പെട്ടു. ബസിലേക്ക് കയറിയതോടെ ബസ് ജീവനക്കാര്‍ ഡോറിനടുത്തെത്തി തടഞ്ഞു.

police beat case
Advertisment