Advertisment

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും കള്ളന്‍ അടിച്ചോണ്ട് പോയി ; സംഭവം തിരുവനന്തപുരത്ത്‌

New Update

തിരുവനന്തപുരം: പോലീസുകാര്‍ക്ക് പണി കൊടുത്ത് കള്ളന്‍. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും കള്ളന്‍ അടിച്ചോണ്ട് പോയി. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവം. വിവരം അറിഞ്ഞ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കള്ളന്മാര്‍ രക്ഷപ്പെടുകയായിരുന്നു.

Advertisment

publive-image

ആറോളം ബൈക്കുകളില്‍ നിന്നായി പെട്രോളും രണ്ട് ഹെല്‍മെറ്റുകളുമാണ് നഷ്ടപ്പെട്ടത്. യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ നിന്നാണ് മോഷണം നടന്നത്.

പത്ത് പോലീസുകാരാണ് കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകീട്ട് മണക്കാടിന് സമീപം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇവരെക്കൂടി ഇവിടേക്ക് നിയോഗിച്ചിരുന്നു. രാത്രി രണ്ടരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിയുന്നത്.

രാത്രി ഒന്നരയോടെ ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്ന് രണ്ട് പേര്‍ പെട്രോള്‍ മാറ്റുന്നത് കണ്ട വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിച്ചു. പോലീസ് എത്തിയപ്പോഴേക്കും രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ് പോലീസ്.

Advertisment