Advertisment

'കശ്മീര്‍ മുക്തി... ദളിത് മുക്തി.. മുസ്ലീം മുക്തി...' പ്ലെക്കാഡ് ഉയര്‍ത്തിയ വനിത കസ്റ്റഡിയില്‍

author-image
admin
New Update

ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ 'കശ്മീര്‍ മുക്തി... ദളിത് മുക്തി.. മുസ്ലീം മുക്തി...' പ്ലെക്കാഡ് ഉയര്‍ത്തിയ വനിത പോലീസ് കസ്റ്റഡിയില്‍.

Advertisment

publive-image

ഹിന്ദു ജാഗരണ്‍ വേദി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ പ്ലെക്കാഡുമായി ഇവര്‍ ഇരിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ അവരോട് അവിടെനിന്ന് പോകാന്‍ ആവശ്യപ്പെടുകയും സ്ഥലത്ത് ആളുകള്‍ കൂടുതയും ചെയ്തപ്പോഴാണ് അവരെ അവിടെ നിന്ന് മാറ്റിയതെന്ന് പോലീസ് പറഞ്ഞു.

പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിനൊപ്പം, അവരുടെ കൂടി സുരക്ഷയെ കരുതിയാണ് അവിടെനിന്ന് മാറ്റിയതെന്ന് പോലീസ് പറഞ്ഞു. അവരുടെ പശ്ചാത്തലം ഞങ്ങള്‍ അന്വേഷിച്ച്‌ വരികയാണ്.അവര്‍ എവിടെനിന്ന് വരുന്നുവെന്നും ആരെങ്കിലും അവര്‍ക്ക് പിന്നിലുണ്ടോയെന്നും പരിശോധിക്കും. - പോലീസ് പറഞ്ഞു.

Advertisment