Advertisment

ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് മര്‍ദ്ദനം; മനംനൊന്ത് രാജ്യത്ത് ആത്മഹത്യ ചെയ്തത് 12 പേര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊതുനിരത്തില്‍ പൊലീസ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് രാജ്യത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് 12 പേര്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍റൈറ്റ്‌സ് ഇനിഷ്യേറ്റീവ് (സിഎച്ച്ആര്‍ഐ) എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് ഈ റിപ്പോര്‍ട്ട്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കുകളാണ് സംഘടന ശേഖരിച്ചത്.

യുപിയില്‍ മൂന്നു പേരും, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ രണ്ടു പേരും, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഓരോരുത്തരും ആത്മഹത്യ ചെയ്തു,

ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പല കേസുകളിലും പൊലീസ് ആരോപണം നിഷേധിക്കുകയാണെന്നും സംഘടന പറയുന്നു.

Advertisment