Advertisment

“ഇത് ഞങ്ങൾക്ക് തിരികെ നൽകിയില്ലെങ്കിൽ, മുസ്ലീങ്ങളായ ഞങ്ങൾ ശ്രീകോവിലിലേക്ക് മാർച്ച് ചെയ്യുകയും അത് പിടിച്ചെടുക്കുകയും ചെയ്യും”; ബദരിനാഥ് ക്ഷേത്രത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ മൗലാന അബ്ദുൾ ലത്തീഫ് ഖാസ്മിക്കെതിരെ പോലീസ് കേസെടുത്തു

New Update

publive-image

Advertisment

ഡൽഹി: ബദരിനാഥ് ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങൾ ഉയർത്തിയ ദാറുൽ ഉലൂം ദിയോബന്ദിലെ പുരോഹിതൻ മൗലാന അബ്ദുൾ ലത്തീഫ് ഖാസ്മിക്കെതിരെ പോലീസ് കേസെടുത്തു. ഐ ടി ആക്ടിലെ ഐപിസി 153 എ, 505, 66 എഫ് എന്നിവ പ്രകാരമാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ആചാര്യ ജഗദാംബ പ്രസാദ് പന്താണ് ഡെറാഡൂൺ പോലീസ് ആസ്ഥാനത്ത് മൗലാനയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കേസിൽ മൗലാനയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ബദരീനാഥ് ക്ഷേത്രമല്ലെന്നും സ്ഥലം മുസ്ലീങ്ങൾക്ക് കൈമാറണമെന്നുമുള്ള മൗലാന അബ്ദുൾ ലത്തീഫ് ഖാസ്മിയുടെ വീഡിയോയാണ് കേസിന് ആധാരം.

ബദരീനാഥ് ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് കൈമാറണമെന്നാണ് വീഡിയോയിൽ മൗലാന പറയുന്നത്. അത് ബദരീനാഥല്ല, ബദ്രുദ്ദീൻ ഷാ ആണ് , പേരിന്റെ അവസാനത്തിൽ “നാഥ്” എന്ന ഫിക്‌സ് ചെയ്താൽ ഈ സ്ഥലം ഹിന്ദുക്കളുടെ ക്ഷേത്രമായി മാറില്ലെന്നും മൗലാന പറയുന്നു.

1:00 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത് മുസ്ലീങ്ങൾക്ക് ആരാധനാലയം തിരികെ നൽകുന്നില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടാണ്. “ഇത് ഞങ്ങൾക്ക് തിരികെ നൽകിയില്ലെങ്കിൽ, മുസ്ലീങ്ങളായ ഞങ്ങൾ ശ്രീകോവിലിലേക്ക് മാർച്ച് ചെയ്യുകയും അത് പിടിച്ചെടുക്കുകയും ചെയ്യും”, മൗലാന പറയുന്നു.

2017 നവംബർ 15 ന് പുറത്ത് വന്ന വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹിന്ദു മത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

NEWS
Advertisment