Advertisment

പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: പോലീസ് സ്‌റ്റേഷന്റെ ദിശാബോര്‍ഡില്‍ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ പടര്‍ന്നു കിടക്കുന്ന വള്ളിച്ചെടികള്‍ വൃത്തിയാക്കി യുവാവ് മാതൃകയാവുന്നു. മലമ്പുഴ ഐ ടി ഐ ക്കു മുമ്പില്‍ സ്ഥാപിച്ച മലമ്പുഴ പോലീസ് സ്‌റ്റേഷന്റെ ദിശാബോര്‍ഡാണ് ശാസ്താംകോളനി കൃഷ്ണയിലെ മണികണ്ഠന്‍ വൃത്തിയാക്കിയത്.

publive-image

ജനങ്ങള്‍ക്കുവേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന പോലീസുകാരെ സഹായിക്കാന്‍ ഇങ്ങനെയൊക്കെയല്ലേ പറ്റൂ എന്ന് മണികണ്ഠന്‍ ചോദിക്കുന്നു. ദിവസവും രാവിലെ അഞ്ചരക്ക് അയല്‍വാസിയുമൊത്ത് നടക്കാനിറങ്ങുന്ന മണികണ്ഠന്റെ ശ്രദ്ധയില്‍ പെട്ടത് ഈയടുത്ത ദിവസമായിരുന്നു .

സുഹൃത്തുമായി പങ്കുവെച്ചപ്പോള്‍ ഈ ആശയം നല്ലതാണെന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു.

police help
Advertisment