Advertisment

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേസില്‍ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

New Update

തി​രു​വ​ന​ന്ത​പു​രം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതികളും മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുമായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പടെ 19 പ്രതികളാണ് കേസിലുള്ളത്.

Advertisment

publive-image

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം 136 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. വ​ധ​ശ്ര​മം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ തു​ട​ങ്ങി പ​ത്തു വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലുള്ള​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് സി​ഐ ആ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പ്രതികള്‍ക്കെതിരെ മറ്റ് വിദ്യാര്‍ത്ഥികളെ അഖില്‍ ചന്ദ്രന്‍ അണിനിരത്താന്‍ ശ്രമിച്ചത് വിരോധത്തിന് ഇടയാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഖിലിന്റെ ബൈക്ക് തകര്‍ത്തതിന് പാര്‍ട്ടി പ്രതികളെ ശാസിച്ചതും പ്രകോപനമായെന്ന് കുറ്റപത്രത്തിലുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം നടന്ന് ആറുമാസത്തിനു ശേഷമാണ് കന്റോണ്‍മെന്റ് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റപത്രം വൈകിയത് മൂലം എല്ലാ പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ കേസിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേ​സി​ലെ 19 പ്ര​തി​ക​ളും നി​ല​വി​ല്‍ ജാ​മ്യ​ത്തി​ലാ​ണ്. കേ​സി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഉള്‍പ്പെടെ 23 പേ​ര്‍ സാ​ക്ഷി​ക​ളാ​ണ്.

police kuttapathram
Advertisment