Advertisment

പോ​​​ലീ​​​സി​​​ന്‍റെ ജ​​​ന​​​മൈ​​​ത്രി പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ല്‍ പേ​​​രെ ആ​​​ക​​​ര്‍​​​ഷി​​​ക്കു​​​ന്നതിനായി ഇനി മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ പൊതുസ്ഥലത്ത് പോലീസ് പരേഡ്

New Update

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ലും ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ല്‍ ന​​​ട​​​ത്തു​​​ന്ന പ​​​രേ​​​ഡ് ഇ​​​നി​​​ മു​​​ത​​​ല്‍ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. പോ​​​ലീ​​​സി​​​ന്‍റെ ജ​​​ന​​​മൈ​​​ത്രി പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ല്‍ പേ​​​രെ ആ​​​ക​​​ര്‍​​​ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​തെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

Advertisment

publive-image

സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന, റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍​​​ക്ക് എ​​​ത്താ​​​നും കാ​​​ണാ​​​നും ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും നി​​​ര്‍​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡ് കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ച്‌ റോ​​​ഡില്‍ ​​​ന​​​ട​​​ത്തി​​​യ​​​ത് ഏ​​​റെപ്പേരെ ആ​​​ക​​​ര്‍​​​ഷി​​​ച്ചി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സി​​​ലേ​​​യും വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ലെ​​​യും പോ​​​ലീ​​​സ് ബാ​​​ന്‍റ് സം​​​ഘം ഇ​​​നി​​​മു​​​ത​​​ല്‍ ആ​​​ഴ്ച​​​യി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു ദി​​​വ​​​സം പൊ​​​തു​​​സ്ഥ​​​ല​​​ത്തു ബാ​​​ന്‍ഡ് വാ​​​ദ്യം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​തു​​​വ​​​ഴി കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളും നാ​​​ട്ടു​​​കാ​​​രും ബാ​​​ന്‍ഡ് മേ​​​ളം കാ​​​ണാ​​​ന്‍ എ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

police pared
Advertisment