Advertisment

പാലക്കാട് കറുകപുത്തൂരിൽ ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ പതിവായി ഒത്തുകൂടിയിരുന്ന ലോഡ്ജിന്റെ പ്രവർത്തനം നിർത്തണമെന്ന് പൊലീസ്

New Update

publive-image

Advertisment

പാലക്കാട്: കറുകപുത്തൂരിൽ ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ പതിവായി ഒത്തുകൂടിയിരുന്ന പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജിന്റെ പ്രവർത്തനം നിർത്തണമെന്ന് പൊലീസ്. ലോഡ്ജിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി തൃത്താല സിഐ കലക്ടർക്ക് റിപ്പോർട്ട് നൽകി.

പീഡനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പട്ടാമ്പി ഭാരതപ്പുഴ പാലത്തോട് ചേർന്ന ന്യൂവേൾഡ് റീജൻസി ലോഡ്ജ് അടച്ചുപൂട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃത്താല സി.ഐ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. ലോഡ്ജ് കേന്ദ്രീകരിച്ച് രണ്ട് പീഡനങ്ങളുണ്ടായിട്ടുണ്ട്.

ഇതോടൊപ്പം പണം വച്ച് ചീട്ട് കളി നടത്തുകയും അടിപിടിയും ഇവിടെ നിത്യസംഭവമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം നാലുദിവസം മുഖ്യപ്രതി അഭിലാഷിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടന്നെന്നും ഒൻപത് പേർ ഈ പാർട്ടിയിൽ പങ്കെടുത്തെന്നും പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലുണ്ടായിരുന്നു. ഹോട്ടലിലെ ലഹരി പാർട്ടിയുടെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തൃത്താല പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും ചാലിശേരി, പട്ടാമ്പി സ്റ്റേഷനുകളിൽ ഓരോ കേസുമാണ് ലോഡ്ജുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പോക്‌സോ കേസുൾപ്പെടെ പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ലോഡ്ജ് കേന്ദ്രീകരിച്ചുണ്ടെന്ന് കാട്ടി സ്‌പെഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

അമിതലാഭം ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ ഉദ്ദേശമാണ് ഉടമകൾക്കുള്ളതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോഡ്ജ് പ്രവർത്തനം നിർത്താൻ നിയമപരമായ ഇടപെടൽ നടത്തുമെന്ന് തൃത്താല പഞ്ചായത്ത് അധികൃതർ പറഞ്ഞു.

NEWS
Advertisment