Advertisment

തിരൂരിൽ മാധ്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം

New Update

publive-image

Advertisment

തിരൂരിൽ മാധ്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം. പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി. ഫർഷാദിനെ സ്ഥലംമാറ്റി.

സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻ തന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നൽകുന്നതാണ്.

പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കിയിരുന്നു.

Advertisment