Advertisment

15 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയ്ക്ക് അബദ്ധം പറ്റിയതല്ലെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാന്റ് റിപ്പോർട്ട്

New Update

publive-image

Advertisment

ആലപ്പുഴ പട്ടണക്കാട് 15 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം അമ്മയ്ക്ക് അബദ്ധം പറ്റിയതല്ലെന്ന് വ്യക്തമാക്കി പോലീസിന്റെ റിമാന്റ് റിപ്പോർട്ട്. ചേർത്തല പട്ടണക്കാട്, 15 മാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയത് അബദ്ധത്തിലെന്ന അമ്മയുടെ മൊഴി തളളി പൊലീസ്. സൈ്വര ജീവിതത്തിനു വിഘാതമാകുമെന്ന് കണ്ട്, ആതിര കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

15 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ആതിര കുറ്റ സമ്മതം നടത്തിയിരുന്നു. നിർത്താതെ കരഞ്ഞ കുഞ്ഞിനെ സമധാനിപ്പിക്കാനുളള ശ്രമം പരാജയപ്പെട്ടതോടെ വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് ആതിര പൊലീസിനു നൽകിയ മൊഴി. കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആതിര പറഞ്ഞിരുന്നു. എന്നാൽ ഈ വാദത്തെ പൂർണ്ണമായും തള്ളികൊണ്ടാണ് പോലീസ് റിമാന്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ആതിരയുടേതെന്നും, ചെറുപ്രായം മുതൽ തന്നെ ആതിര കുഞ്ഞിനെ നിരന്തരം മർദ്ദിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കുന്നു. തന്റെ സൈ്വര്യ ജീവിതത്തിനു വിഘാതമാകുമെന്നുകണ്ട് ആതിര കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി മെത്തയിൽ കിടത്തിയ ശേഷം മുഖത്ത് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വിവാഹ ശേഷം, ഭർതൃവീട്ടിലെത്തിയനാൾ മുതൽ അസൗരസ്യങ്ങളാണാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐപിസി 302 പ്രകാരം കൊലപാത കുറ്റത്തിനു പുറമേ, കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ആതിരക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും. പ്രതി സാക്ഷികളെ സാധീനിക്കാൻ ഇടയുണ്ടെന്നും ചേർത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. അതേസമയം, 14 ദിവസത്തേയ്ക്ക് റിമാൻഡു ചെയ്ത പ്രതിയെ മാവേലിക്കര വനിതാ ജയിലിലേക്ക് മാറ്റി. ആതിരയ്ക്ക് മാനസീക പ്രശ്‌നമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണമെന്ന് പൊലീസ് പറയുന്നുണ്ട്.

Advertisment