Advertisment

കളിയിക്കാവിള എസ്‌ഐ ആണ് മോനെ താരം...'ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം'... സമരക്കാരെ കണ്ടം വഴി ഓടിച്ച് എസ്‌ഐയുടെ കിടുക്കാച്ചി ഡൈലോഗ്...എസ് ഐക്ക് തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം; സമരക്കാരം തുരത്തി ഓടിച്ച കളിയിക്കാവിള എസ് ഐ യാണ് ഈ ദിവസങ്ങളിലെ പോലീസ് താരം. കെഎസ്ആര്‍ടിസി ബസുകളെ കേരള- തമിഴ്നാട് അതിര്‍ത്തില്‍ ഹര്‍ത്താല്‍ ആക്രമണത്തില്‍നിന്നു സിനിമാ സ്റ്റൈലില്‍ രക്ഷിച്ച കളിയിക്കാവിള എസ്ഐ മോഹന അയ്യര്‍ക്ക് അഭിനന്ദന പ്രവാഹം.

വ്യാഴാഴ്ച വൈകിട്ടാണു കളിയിക്കാവിളയില്‍ ഹര്‍ത്താലും അയ്യപ്പ ഭക്തരെ ആക്രമിച്ചതുമായും ബന്ധപ്പെട്ട് ഒരു വിഭാഗം ബസുകള്‍ തടയാന്‍ തുടങ്ങിയത്. ബസിനെ കല്ലെറിയുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കിയപ്പോള്‍ എസ്ഐ മോഹന അയ്യര്‍ സമരക്കാരെ വെല്ലുവിളിച്ചു 'ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം'.

Advertisment

publive-image

 

എസ്ഐയുടെ വിരട്ടല്‍ ഭയന്ന് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ തയാറായി. ഈ ദൃശ്യം വൈറലായതോടെ ടോമിന്‍ തച്ചങ്കരി തന്റെ ബാച്ച്മേറ്റായ തമിഴ്നാട് എഡിജിപി ശൈലേന്ദ്ര ബാബുവിനെ വിളിച്ചു. അദ്ദേഹമാണ് എസ്ഐയുടെ നമ്പര്‍ കൈമാറിയത്. തിരുനെല്‍വേലി സ്വദേശിയാണ് മോഹന അയ്യര്‍.

വീഡിയോ വൈറലായതോടെ എസ്ഐയ്ക്ക് കേരളത്തില്‍ നിന്നും നിരവധി ആശംസകളാണ് ലഭിച്ചത്. എംഡി ടോമിന്‍ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവുമാണ് ഉശിരന്‍ എസ്ഐയ്ക്ക് കൈമാറുന്നത്. കേരളത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ 100 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തപ്പോള്‍ കളിയിക്കാവിളയില്‍ ഒറ്റയ്ക്ക് നെഞ്ചുവിരിച്ചുനിന്നു സമരക്കാരെ നേരിട്ടതിനാണു തമിഴ്നാട് എസ്ഐയ്ക്ക് സംസ്ഥാനം കടന്നുള്ള അപൂര്‍വ ബഹുമതി.

പൊലീസ് ശക്തമായി രംഗത്തിറങ്ങിയാല്‍ ആര്‍ക്കും നിയമം ലംഘിക്കാനാകില്ല. ഞാനും ഏതാനും പൊലീസുകാരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ദേശീയപാതയില്‍ ഏറ്റവും തിരക്കേറിയ സ്ഥലമാണു കളിയിക്കാവിള. അവിടെ ചെറിയൊരു ഗതാഗത തടസ്സമുണ്ടായാല്‍ പെട്ടെന്ന് വലിയ ഗതാഗതക്കുരുക്കായി മാറും. അതുകൊണ്ടാണ് രണ്ടും കല്‍പിച്ച് രംഗത്തിറങ്ങി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. ദൃശ്യം അടക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍നിന്നും ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെന്നു മോഹന അയ്യര്‍ പറഞ്ഞു.

https://www.facebook.com/abhijithpyd/videos/2248781911812512/

Advertisment