Advertisment

എസ്.എസ്.എൽ.സി പരീക്ഷ വിജയം. നാട്ടുകല്‍ ജനമൈത്രി പോലീസിനു നൽകാം ഫുൾ എ പ്ലസ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: ഹോപ്പ് പദ്ധതിയുടെ ഭാഗമായി, ഏറ്റെടുത്ത എല്ലാ കുട്ടികളെയും ലക്ഷ്യസ്ഥാനത്തെത്തിച്ച നാട്ടുകല്‍ ജനമൈത്രി പോലീസിന് മറ്റൊരു പൊൻതൂവൽ കൂടി.

Advertisment

കേരള പോലീസിന്റെ ഹോപ് പദ്ധതിയിലൂടെ നാട്ടുകല്‍ ജനമൈത്രി പോലീസ് നാട്ടുകല്‍ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ വര്‍ഷം പത്താം തരത്തില്‍ പരാജയമണഞ്ഞ കുട്ടികളെ തിരഞ്ഞെടുത്ത് പിന്നീട് അവരെ സ്വന്തം മക്കളായി ഏറ്റെടുത്ത് അലനല്ലൂര്‍ ഡീല്‍ അക്കാദമിയില്‍ ചേർത്ത് പഠിപ്പിയ്ക്കുകയും, എസ്.എസ്.എൽ.സി എന്ന കടമ്പ കടക്കുവാൻ ശക്തമായ പ്രോത്സാഹനവും നൽകി മികച്ച വിജയം നേടികൊടുത്തിരിക്കുകയാണ് നാട്ടുകല്‍ ജനമൈത്രി പോലീസ്. അഭിമാനകരമായ നേട്ടമുണ്ടാക്കി തന്ന പ്രിയപ്പെട്ട കുട്ടികൾക്ക് നാട്ടുകല്‍ ജനമൈത്രി പോലീസ് അഭിനന്ദനങ്ങൾ അറിയിച്ചു.

അപേക്ഷ മാനിച്ച് എല്ലാ കുട്ടികളുടെയും പഠനം സൗജന്യമാക്കി അവരുടെ വിജയത്തിന് വേണ്ടി മുന്നിൽ നിന്നും നയിക്കുകയും ചെയ്തത് അലനല്ലൂരിലെ ഡീല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ വിഷ്ണുവും, മറ്റ് സഹപ്രവര്‍ത്തകരുമാണെന്ന് പോലീസ്‌ പറഞ്ഞു.

ഒന്നുരണ്ട് വിഷയങ്ങളിൽ പരാജയപ്പെട്ടത് മൂലം എസ് എസ് എൽ സി എന്ന കടമ്പ അപ്രാപ്യമാണെന്ന് കരുതി പിന്തിരിഞ്ഞ് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ജോലിയ്ക്ക് പോലും പോയി തുടങ്ങി, വർഷങ്ങൾ നഷ്ടപ്പെടുത്തിയ കുട്ടികളെ നാട്ടുകല്‍ ജനമൈത്രി പോലീസ് ബീറ്റ് ഡ്യൂട്ടിയ്ക്കിടയിൽ കൃത്യമായി കണ്ടെത്തുകയും എസ് എസ് എൽ സി പരീക്ഷ എഴുതുവാനുള്ള എല്ലാ പിന്തുണയും നൽകുകയുമായിരുന്നു. കുട്ടികളോട് സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുകയും പരീക്ഷക്ക് വിജയ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തനാട്ടുകൽ പോലീസിനാണ് ഇപ്പോൾ രക്ഷിതാക്കൾ സമ്പൂർണ്ണ എ പ്ലസ് നൽകുന്നത്

police
Advertisment