Advertisment

പോളിയോ തുള്ളിമരുന്നിൽ നി​ര്‍​മാ​ര്‍​ജ​നം ചെയ്ത വൈറസ്​: വാക്​സിന്‍ നല്‍കിയ കുട്ടികളെ കണ്ടെത്താന്‍ നിര്‍ദേശം

author-image
Soumya
New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: പോ​ളി​യോ തു​ള്ളി​മ​രു​ന്നി​ല്‍ (ഒ.​പി.​വി) ലോ​ക​ത്ത്​ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്​​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട പ്ര​ത്യേ​ക വൈ​റ​സ്​ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തുടര്‍ന്ന്​ പ്രസ്​തുത വാക്​സിന്‍ നല്‍കിയ കുട്ടികളെ കണ്ടെത്താന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉത്തര്‍പ്രദേശിലെ പോളിയോ മേല്‍നോട്ട സമിതിക്ക്​ നിര്‍ദേശം നല്‍കി. വാക്​സിന്‍ നല്‍കിയ മുഴുവന്‍ കുട്ടികളെയും കണ്ടെത്തി അവരില്‍ വൈറസ്​ എങ്ങനെ പെരുമാറുന്നു എന്ന്​ കണ്ടെത്താനാണ്​ മന്ത്രാലയം സമിതിക്ക്​ നിര്‍ദേശം നല്‍കിയത്​.

ഗാ​സി​യാ​ബാ​ദ്​ കാ​വി ന​ഗ​റി​ലെ ബ​യോമെ​ഡ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്ന ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കമ്പനി നി​ര്‍​മി​ച്ച വാ​ക്​​സി​നി​ലാ​ണ്​ ആ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​യ ടൈ​പ്​​-2 വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​ത്. കമ്പനി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റെ ശ​നി​യാ​ഴ്​​ച ഗാ​സി​യാ​ബാ​ദ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തിരുന്നു. ബാ​ക്കി​യു​ള്ള നാ​ല്​ ഡ​യ​റ​ക്​​ട​ര്‍​മാ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 2016ല്‍ ​നി​ര്‍​മാ​ര്‍​ജ​നം ചെ​യ്​​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട വൈ​റ​സാ​ണി​ത്.

വാക്സിന്റെ നി​ര്‍​മാ​ണ​വും വി​ല്‍​പ​ന​യും വി​ത​ര​ണ​വും നി​ര്‍​ത്തി​വെ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ഡ്ര​ഗ്​ ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ കമ്പനി​യോ​ട്​ നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്​. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പോളിയോ വാക്​സിന്‍ എടുത്ത ചി​ല കു​ട്ടി​ക​ളി​ല്‍ അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ടൈ​പ്-2 വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​ത്. തുടര്‍ന്ന്​ നടന്ന പരിശോധനയില്‍ വൈറസ്​ സാന്നിധ്യം സ്ഥിരീകരിച്ചു.

Advertisment