Advertisment

എല്ലാറ്റിനും ട്വീറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ ശിശുവാണ് ഒമര്‍. അദ്ദേഹത്തിന്റെ ട്വീറ്റിനു കിട്ടുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും ; ഒമര്‍ അബ്ദുള്ളയെ പരിഹസിച്ചും വിമര്‍ശിച്ചും കശ്മീര്‍ ഗവര്‍ണര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തമ്മില്‍ വാക്‌പോരില്‍. സംസ്ഥാനം കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരെ കൊല്ലൂവെന്ന് ഭീകരരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ പ്രസ്താവനയാണ് പോരിനു കാരണം.

Advertisment

publive-image

ഒമര്‍ ഒരു ‘രാഷ്ട്രീയ ശിശു’ ആണെന്നാണ് ഗവര്‍ണര്‍ ഇന്നു നടത്തിയ പ്രസ്താവന. ‘എല്ലാറ്റിനും ട്വീറ്റ് ചെയ്യുന്ന ഒരു രാഷ്ട്രീയ ശിശുവാണ് ഒമര്‍. അദ്ദേഹത്തിന്റെ ട്വീറ്റിനു കിട്ടുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.

സാധാരണക്കാരെ കൊല്ലുന്നതിനു പകരം സംസ്ഥാനം കൊള്ളയടിക്കുന്നവരെ കൊല്ലണമെന്ന തന്റെ പ്രസ്താവന ഒമര്‍ വളച്ചൊടിച്ച് രാഷ്ട്രീയക്കാരെ കൊല്ലാന്‍ താന്‍ ആഹ്വാനം ചെയ്‌തെന്ന രീതിയില്‍ ഒമര്‍ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

‘ഇനി വരുന്ന ദിവസങ്ങളില്‍ കശ്മീരില്‍ രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ അത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണെന്നു കരുതേണ്ടി വരു’മെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഒമര്‍ ഇന്നലെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചത്.

Advertisment