മുഖ്യ മുന്നണികളുടെ ജാഥകളോടെ കേരളം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

മുഖ്യ മുന്നണികളുടെ ജാഥകളോടെ കേരളം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. അടുത്ത മാസമാണ് ഇരുമുന്നണികളും കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പ്രചരണ ജാഥ നടത്തുന്നത്.

തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ജാഥകളുമായി നേതാക്കളും പ്രവർത്തകരും സജീവമാകുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കോൺഗ്രസ് ജാഥ നടത്തുന്നുണ്ട്. ഇടതു മുന്നണി ജാഥ സംബന്ധിച്ച തീരുമാനം 17ലെ മുന്നണി യോഗത്തിലുണ്ടാകും. ജാഥ നടത്തണമെന്നതു സംബസിച്ച് സിപിഎം സിപിഐ നേതൃ യോഗങ്ങളിൽ ധാരണയായിട്ടുണ്ട്.

ശബരിമല വിഷയം അനുകൂലമെന്ന നിലപാടിലാണ് സിപിഎമ്മും കോൺഗ്രസും. ബിജെപിക്കും ഇതേ അവകാശവാദമുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ.

ഫെബ്രുവരി അവസാനത്തോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾക്ക് ഊർജം പകരാനും അണികളെ ആവേശത്തിലാക്കാനും ജാഥകൾക്ക് കഴിയുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ.

 

×