Advertisment

രജനികാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍ ..... ആഗസ്​റ്റില്‍ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: ​ ഏപ്രിലില്‍ തമിഴ്​ സൂപ്പര്‍താരം രജനീകാന്ത് രാഷ്​ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന്​ സൂചന. രജനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രജനി മക്കള്‍ മണ്‍ഡ്രത്തിന്‍റെ പേരിലാവും പുതിയ രാഷ്​ട്രീയപാര്‍ട്ടി ആരംഭിക്കുക.

Advertisment

publive-image

രജനീകാന്തി​ന്‍റെ ഉപദേശകരിലൊരാളായ തമിഴരുവി മണിയന്‍ ഇന്ത്യന്‍ എകസ്​പ്രസിനോടാണ്​ ഇക്കാര്യം അറിയിച്ചത്​. ആഗസ്​റ്റിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം. സെപ്​റ്റംബറില്‍ സംസ്ഥാനജാഥ നടത്തുമെന്നും രജനികാന്ത്​ അറിയിച്ചിട്ടുണ്ട്​. അതിന്​ ശേഷമാവും തെരഞ്ഞെടുപ്പ്​ പ്രവര്‍ത്തനങ്ങളിലേക്ക്​ നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം പാര്‍ട്ടിയിലെത്തുമെന്നാണ്​ റിപ്പോര്‍ട്ട്​. തമിഴ്​നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍കക്ഷി സഖ്യത്തിനൊപ്പം ചേരുമെന്നും സൂചനയുണ്ട്​.

political party
Advertisment