Advertisment

ഭാര്യമാർക്ക് സീറ്റ് ഉറപ്പിക്കാൻ റാന്നിയിൽ പുതിയ മുന്നണി സമവാക്യം !

New Update

publive-image

Advertisment

റാന്നി: സീറ്റ് വിഭജനത്തിന് ശേഷം ആർഎസ്പിക്ക് ലഭിച്ച സീറ്റിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യ ആർഎസ്പി ചിഹ്നത്തിൽ മത്സരിക്കുകയും, പ്രത്യുപകാരമായി കോൺഗ്രസിന് ലഭിച്ച ബ്ലോക്ക് സീറ്റിൽ ആർഎസ്പി നേതാവിൻ്റെ ഭാര്യ മത്സരിക്കുകയും ചെയുന്നു.

ആർഎസ്പിക്കാരിയല്ലാത്ത ഒരാളെ റാന്നി പഞ്ചായത്ത്‌ 2ാം വാർഡിൽ ആർഎസ്പി സ്ഥാനാർഥി ആക്കുകയും ആർഎസ്പി ജില്ലാ കമ്മറ്റി അംഗത്തിന്റെ ഭാര്യയെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥി ആയി കൈപ്പത്തി അടയാളത്തിൽ കോൺഗ്രസിന് വിട്ടു കൊടുക്കുകയും ചെയ്തത് ആണ് വോട്ടർമാരുടെ ഇടയിൽ ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.

ആർഎസ്പിയുടെ ജില്ലാ നേതൃത്വമോ മണ്ഡലം കമ്മിറ്റിയോ സംസ്ഥാന നേതൃത്വമോ അറിഞ്ഞു കൊണ്ടാണോ ആർഎസ്പിയുടെ ജില്ലാ കമ്മിറ്റി മെമ്പറുടെ ഭാര്യ റാന്നി ബ്ലോക്ക് പഞ്ചായത്തിൽ കൈപ്പത്തി അടയാളത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥി ആയത് എന്നും വോട്ടർമാരിൽ ചിലർ ചോദിക്കുന്നു.

പാർട്ടി ചിഹ്നത്തിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ബ്ലോക്ക് പഞ്ചായത്തിൽ ആർഎസ്പിയുടെ ജില്ലാ കമ്മറ്റി മെമ്പറുടെ ഭാര്യയെ കോൺഗ്രസിന്റെ അടയാളമായ കൈപ്പത്തി ചിഹ്നത്തിൽ ജയിപ്പിക്കുക എന്നതും ആണോ ആർഎസ്പിഎന്ന കേഡർ സംവിധാനത്തിൽ നിൽക്കുന്ന ഒരു പാർട്ടിയുടെ ലക്ഷ്യം.

 

ranni news
Advertisment