Advertisment

പൊള്ളാച്ചി പീഡനം : പ്രതിഷേധത്തിന്റെ ശക്തി വര്‍ധിച്ചു വരുന്നതിന്റെ പിന്നില്‍ മാവോയിസ്റ്റുകളുടെ ഇടപെടല്‍ ?: 200 പെണ്‍കുട്ടികളെ പീഡിപ്പിച്ചതു കൂടാതെ 82 പെണ്‍കുട്ടികള്‍ ജീവനൊടുക്കിയതിലും ദുരൂഹത : കേസ് സിബിഐയ്ക്ക് വിട്ടേക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മ​റ​യൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ ഇ​രുനൂ​റി​ല​ധി​കം പെ​ൺ​കു​ട്ടി​ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്തി പീ​ഡി​പ്പി​ച്ചെ​ന്ന സം​ഭ​വ​ത്തി​ൽ ഉ​ടു​മ​ലൈ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.സ​മ​ര​ത്തി​ന്‍റെ ശ​ക്തി നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നു പി​ന്നി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ ഇ​ട​പ്പെ​ട​ൽ ഉ​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​ണ്.

Advertisment

publive-image

ഇ​തു പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പൊ​ള്ളാ​ച്ചി, വാ​ൽ​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ മാ​ത്രം 30 വ​യ​സി​നു താ​ഴെ​യു​ള്ള 82 പെ​ണ്‍കു​ട്ടി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​തി​ൽ 28 പെ​ണ്‍കു​ട്ടി​ക​ൾ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്. ഇ​വ​രു​ടെ മ​ര​ണ​വും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ആ​വ​ശ്യം. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തെ​ല്ലാം പു​റ​ത്തു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സ​മ​ര​ക്കാ​ർ​ക്കു​ള്ള​ത്.

കേ​സ് സി​ബി​സി​ഐ​ഡി​യി​ൽ​നി​ന്നും സി​ബി​ഐ​ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പി​ടി​ക്ക​പ്പെ​ട്ട​വ​രെ കൂ​ടാ​തെ അ​ണ്ണാ ഡി​എം​കെ നേ​താ​വി​ന്‍റെ മ​ക​ന​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് കേ​സ് വി​വാ​ദ​മാ​യ​തും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തും. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

publive-image

200-ല​ധി​കം പെ​ണ്‍കു​ട്ടി​ക​ളെ പ്ര​ണ​യ​ക്കെ​ണി​യി​ൽ വീ​ഴ്ത്തി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം.

ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണു നി​ര​വ​ധി പീ​ഡ​ന സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​യാ​യ റി​സ്വ​ന്ത് എ​ന്ന ശ​ബ​രി രാ​ജ​ൻ, തി​രു​നാ​വ​ക്ക​ര​ശ്, സ​തീ​ഷ്, വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഉ​ടു​മ​ലൈ ടൗ​ണി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​നീ​ണ്ട റോ​ഡ് ഉ​പ​രോ​ധ​സ​മ​രം ന​ട​ന്നു. എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പെ​ണ്‍കു​ട്ടി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Advertisment