Advertisment

പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. തമിഴ്നാട്ടില്‍ ഉടനീളം തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് തീരുമാനം. അതേസമയം സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതികരിക്കാന്‍ തയാറാകാത്തത് വിവാദത്തിന് വഴിവച്ചിരിക്കുകയാണ്

വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തിലെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. തമിഴ്നാടും കര്‍ണാടകയും കേന്ദ്രീകരിച്ച് പതിനഞ്ച് പേര്‍ സംഘത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അണ്ണാഡിഎംകെ എംഎല്‍എ എന്‍ ജയരാമന്‍ മന്ത്രി എസ്പി വേലുമണി എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുവെന്നുമാണ് ഡിഎംകെ ആരോപണം.

പീഡനത്തിന് ഇരയായ അമ്പതിലധികം പെണ്‍കുട്ടികളില്‍ പരാതി നല്‍കാന്‍ തയ്യാറായ പൊള്ളാച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തെ അണ്ണാഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം വിട്ട് അയച്ചതിന് എതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതിന്‍റെ തെളിവാണ് ഈ സമീപനമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആരോപിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ബിജെപി പ്രതികരിച്ചു. വിഷയം തമിഴ്നാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

Advertisment