Advertisment

കേന്ദ്രമന്ത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സദസ് കാലി. മന്ത്രി പൊൻ രാധാകൃഷ്ണൻ സ്റ്റേജില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഉദ്യോഗസ്ഥര്‍ നെട്ടോട്ടം ഓടി !

New Update

publive-image

Advertisment

ചെന്നൈ∙ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പങ്കെടുത്ത പരിപാടിയില്‍ വേദി കാലിയായതിനാല്‍ മന്ത്രി സമ്മേളന വേദിയില്‍ കയറിയില്ല. കേന്ദ്ര മന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടിയിൽ സദസ്സ് ശുഷ്കമായതോടെ ഉദ്യോഗസ്ഥർ നെട്ടോട്ടമോടി അൻപതോളം പേരെ എത്തിച്ച ശേഷമാണു ചടങ്ങു തുടങ്ങിയത്. ആളുകൾ എത്തുന്നതുവരെ കേന്ദ്രമന്ത്രി സദസ്സിലിരുന്നു.

തമിഴ്നാട് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനു സമീപം അതനൂരിലെ വെൽനെസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം സമീപത്തെ പൊതുയോഗ വേദിയിൽ മന്ത്രിയെത്തിയപ്പോൾ അവിടെയുണ്ടായിരുന്നതു വിരലിലെണ്ണാവുന്നവർ മാത്രം.

ഇതു തന്നെ ഹൈഡ്രോ കാർബൺ പദ്ധതിക്കെതിരെ മന്ത്രിക്കു നിവേദനം നൽകാനെത്തിയവരും. തുടർന്ന് ഉദ്യോഗസ്ഥരോടു മന്ത്രി കയർത്തു. ആളില്ലാതെ വേദിയിൽ കയറില്ലെന്നു വാശിപിടിച്ചതോടെ ഉദ്യോഗസ്ഥർ സമീപപ്രദേശങ്ങളിൽനിന്ന് അൻപതോളം പേരെ എത്തിക്കുകയായിരുന്നു

Chennai
Advertisment