Advertisment

നമ്മള്‍ ഈ ലോകത്തു നിന്ന് ഒന്നും കൊണ്ടുപോവുന്നില്ല ; അതുകൊണ്ട് ഇവര്‍ക്കെല്ലാം ആവശ്യമായത് നമുക്ക് ആത്മാര്‍ത്ഥതയോടെ ചെയ്ത് കൊടുക്കാം ;വൃക്ക വാഗ്ദാനം ചെയ്ത പൊന്നമ്മ ബാബു സേതുലക്ഷ്മിയുടെ മകനെ കാണാന്‍ ഓടിയെത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

തിരുവനന്തപുരം: വൃക്ക രോഗം കാരണം 14 വര്‍ഷമായി ദുരിതമനുഭവിക്കുന്ന നടി സേതുലക്ഷ്മിയുടെ മകന്‍ കിഷോറിന് സഹായം വാഗ്ദാനം ചെയ്ത നടി പൊന്നമ്മ ബാബുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി സോഷ്യല്‍മീഡിയ. വൃക്ക ദാനം ചെയ്യാമെന്ന ഉറപ്പിന് പിന്നാലെ കിഷോറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് പൊന്നമ്മ ബാബു.

Advertisment

publive-image

എല്ലാവലവരും സഹായിക്കണം കേട്ടോ, നമ്മള്‍ ഈ ലോകത്തു നിന്ന് ഒന്നും കൊണ്ടുപോവുന്നില്ല. അതുകൊണ്ട് ഇവര്‍ക്കെല്ലാം ആവശ്യമായത് നമുക്ക് ആത്മാര്‍ത്ഥതയോടെ ചെയ്ത് കൊടുക്കാം. പൊന്നമ്മ ബാബു വീണ്ടും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി സേതുലക്ഷ്മി തന്റെ മകന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ലൈവിലൂടെ മലയാളിക്ക് മുന്നില്‍ കൈനീട്ടിയത്. പിന്നാലെ കയ്യഴിച്ച് സഹായിക്കാന്‍ എല്ലാവരും ഓടിയെത്തി. ആശ്വാസവാക്കുകളുമായി താരങ്ങളും അമ്മ സംഘടനയും എത്തി. എന്നാല്‍ പൊന്നമ്മ ബാബു സേതുലക്ഷ്മി അമ്മയ്ക്ക് ഒരു വൃക്ക തന്നെയാണ് വാഗ്ദാനം ചെയ്തത്.

താമസിയാതെ സേതുലക്ഷ്മിയേയും മകനെയും നേരിട്ട് കാണുമെന്ന് പൊന്നമ്മ ബാബു അന്ന് അറിയിച്ചിരുന്നു. ആ വാക്ക് പാലിക്കാനായി തിരുവനന്തപുരത്ത് ആശുപത്രിയിലാണ് പൊന്നമ്മ ബാബു എത്തിയത്. 14 വര്‍ഷംനീണ്ട വേദനകളില്‍ നിന്നും കിഷോര്‍ മടങ്ങി വരവിന് തയാറെടുക്കുകയാണ്.

Advertisment