Advertisment

ഷുഗറും കൊളസ്ട്രോളും വില്ലനായി : സേതുലക്ഷ്മിയുടെ മകന് പൊന്നമ്മ ബാബുവിന്‍റെ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ല. വിഷമമുണ്ടെന്ന്‍ പൊന്നമ്മ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് പറ്റില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ പാറ്റത്തത്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊന്നമ്മ ബാബു തന്നെയാണ് അറിയിച്ചത്. വൃക്ക ദാനം ചെയ്യാന്‍ പറ്റാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.

Advertisment

publive-image

'വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ട്' പൊന്നമ്മ ബാബു പറഞ്ഞു.

ഇത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ വിഷമമില്ലെന്നും ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.

ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും പൊന്നമ്മ പറഞ്ഞു.

ponnamma babu#sethu lakshmi
Advertisment