Advertisment

ത​മി​ഴ​ര്‍ ന​ന്ദി​യി​ല്ലാ​ത്ത​വ​രെ​ന്നു ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍

author-image
admin
Updated On
New Update

ചെ​ന്നൈ: ത​മി​ഴ​ര്‍ ന​ന്ദി​യി​ല്ലാ​ത്ത​വ​രെ​ന്നു ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഏ​ക​ഭാ​ഷാ വാ​ദ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം.

Advertisment

publive-image

ത​മി​ഴി​നെ രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഭാ​ഷ​ക​ളി​ല്‍ ഒ​ന്നാ​യി പ്ര​ഖ്യാ​പി​ച്ച​തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​യി​രു​ന്നു. സം​സ്കൃ​ത​ത്തേ​ക്കാ​ള്‍ പു​രാ​ത​ന ഭാ​ഷ​യാ​ണു ത​മി​ഴ്. എ​ന്തെ​ങ്കി​ലും സ്നേ​ഹം ന​മ്മു​ടെ ഭാ​ഷ​യോ​ടു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍, ന​മ്മ​ള്‍ അ​ത് ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലും ആ​ഘോ​ഷി​ച്ചേ​നെ. ത​മി​ഴ​ര്‍ ന​ന്ദി​യി​ല്ലാ​ത്ത​വ​രാ​ണ് എ​ന്നാ​ണു പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഒ​രു പ​രി​പാ​ടി​ക്കി​ടെ പ​റ​ഞ്ഞ​ത്.

ഹി​ന്ദി ഭാ​ഷാ വാ​ദ​ത്തി​നെ​തി​രെ ദ്രാ​വി​ഡ പാ​ര്‍​ട്ടി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ന്ന​തി​നി​ടെ​യാ​ണു പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രേ വ​ന്‍​രോ​ഷ​മാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ ഉ​യ​രു​ന്ന​ത്. പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ മാ​പ്പു പ​റ​യ​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത ദി​വ​സം പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​നു മ​റു​പ​ടി ന​ല്‍​കു​മെ​ന്നു ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നും പ​റ​ഞ്ഞു.

നേ​ര​ത്തെ, രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ന്‍ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്ന അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശ​മാ​ണു വി​വാ​ദ​മാ​യ​ത്. പി​ന്നാ​ലെ, ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന അ​മി​ത് ഷാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു. ഹി​ന്ദി അ​ടി​ച്ചേ​ല്‍​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി.

സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ല്‍ നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണു ഹി​ന്ദി അ​ടി​ച്ചേ​ല്‍​പി​ക്കാ​ന്‍ വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ, തൃ​ണ​മൂ​ല്‍, സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചു.

Advertisment