Advertisment

നടി പൂജാ ബത്ര വിവാഹിതയായി: നടൻ നവാബ് ഷാ

author-image
ഫിലിം ഡസ്ക്
Updated On
New Update

നടി പൂജാ ബത്ര വിവാഹിതയായി. നടൻ നവാബ് ഷായാണ് വരൻ. ഇരുവരും വിവാഹിതരാകുന്നുവെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഇപ്പോള്‍, വിവാഹിതയായ വിവരം പൂജാ ബത്ര തന്നെ അറിയിച്ചിരിക്കുകയാണ്.

Advertisment

publive-image

നവാബ് ഷായുമൊന്നിച്ചുള്ള ഫോട്ടോകള്‍ നേരത്തെ തന്നെ പൂജാ ബത്ര ഷെയര്‍ ചെയ്‍തിരുന്നു. പ്രണയത്തിലാണെന്ന സൂചനകളും നല്‍കിയിരുന്നു. തുടര്‍ന്നാണ് നവാബും പൂജാ ബത്രയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. കീര്‍ത്തിചക്ര, രൌദ്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച താരമാണ് നവാബ്.

അതേസമയം മോഹൻലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. 1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായത്.

Advertisment