Advertisment

ബെല്ലാരി രാജ പൂജ 28 ന്

New Update

ഫോർ എൻ ഫിലിംസും, വാട്ടർ ലിയോണും ചേർന്നൊരുക്കുന്ന ബെല്ലാരിരാജ എന്ന ചിത്രത്തിന്റെ പൂജ മാർച്ച്‌ 28 ബുധനാഴ്ച വൈകുന്നേരം 6.30ന് തിരുവന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ച് നടക്കും.

Advertisment

ബിഥുൻ ബാബു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ബെല്ലാരി രാജ ഷാൻ തുളസിയാണ് സംവിധാനം നിർവഹിക്കുന്നത്. നാസ് നാസറും ശംഭു ഗോവിന്ദും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. നാസ് നിർമിച്ച ക്രോസ്സ് റോഡ് എന്ന ആദ്യ ചിത്രം അഭിനയ മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.

publive-image

അരുൺ മുരളീധരൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ധനേഷ് രവീന്ദ്രനാഥാണ്.

എഡിറ്റിംഗ് - അർജുൻ സെൻ

കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്

വസ്ത്രാലങ്കാരം - അരുൺ മനോഹർ

ചമയം - റോണക്സ് സേവിയർ

നൃത്തസംവിധാനം - ഈഹ സുജിൻ

പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സുഭാഷ് ഇളമ്പൽ

വാർത്താ വിതരണം - എ എസ് ദിനേശ്

സംഘട്ടനത്തിനും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മാഫിയ ശശി ആണ്,വി എഫ് എക്സ് - കൊക്കോനട്ട് ബെഞ്ച്.

രാജമാണിക്യത്തിലെ പല കഥാപാത്രങ്ങളും ബെല്ലാരിരാജയിൽ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. പുതുമുഖങ്ങൾ നായകരാവുന്ന ചിത്രത്തിൽ അവർക്കൊപ്പം സിദ്ദിഖ്, സലിംകുമാർ, മനോജ്‌ കെ ജയൻ, അജു വർഗീസ് തുടങ്ങി അനവധി പ്രമുഖ താരങ്ങളും കഥാപാത്രങ്ങളാവുന്നു. "പോത്ത്" ചിത്രത്തിൽ അവിഭാജ്യ സാന്നിധ്യമാണ്.

സൂപ്പർ ഹിറ്റ്‌ സിനിമകളുടെ ടൈറ്റിൽ കഥാപാത്രങ്ങളുടെ പേരിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളും മലയാളത്തിൽ വൻചലനങ്ങൾ സൃഷ്ടിച്ച ചരിത്രമാണുള്ളത്. ബെല്ലാരി രാജയും ഒരു സൂപ്പർ ഹിറ്റ്‌ ചിത്രമാകും എന്നു നമുക്ക് പ്രത്യാശിക്കാം.

Advertisment