Advertisment

കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് നാട്ടുകാര്‍; മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; ഏറെ ആശ്വാസമെന്ന് ആരോഗ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് നാട്ടുകാര്‍. കാറുകളിൽ വരുന്ന ആരോ​ഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പൂന്തുറ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങൾ തെറ്റായ പ്രവണതയാണെന്ന് മനസിലാക്കിയാണ് ആരോ​ഗ്യപ്രവർത്തകരോട് ക്ഷമാപണം നടത്തിയത്. വീടിനു മുകളിൽ നിന്നും വഴിയരികിൽ നിന്നുമാണ് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തിയത്.

Advertisment

publive-image

പൂന്തുറ ഇടവക വികാരിയും വാർഡ് കൗൺസിലറുമെല്ലാം ഒന്നിച്ചെത്തിയാണ് ആരോ​ഗ്യപ്രവർത്തകരെ സ്വീകരിച്ചത്. രോ​ഗത്തെ ചെറുക്കാൻ ആരോ​ഗ്യപ്രവർത്തകരുടെ കൂടെയുണ്ടാകുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അവർ വ്യക്തമാക്കി. സ്വീകരണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടൻ ഹരീഷ് പേരടി ഉൾപ്പടെയുള്ള നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പൂന്തുറയ്ക്ക് അഭിവാദ്യങ്ങൾ എന്നു പറഞ്ഞാണ് ഹരീഷ് വിഡിയോ പങ്കുവെച്ചത്.

ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ വരവേറ്റത്.

പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സൂപ്പർ സ്പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിന്‍റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു.

"https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fsuresh.antony.161%2Fvideos%2F2955421234575594%2F&show_text=0&width=267"

ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണ മനസോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്. സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം

. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന ദൃശ്യം കാണുമ്പോൾ ഏറെ ആശ്വാസം തോന്നുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രളയത്തിന്റെ നാളുകളിൽ നാടിനെ രക്ഷിക്കാൻ ഈ പ്രദേശത്തെ നിരവധി പ്രവർത്തകർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനം നമ്മുടെയെല്ലാം മനസിലുണ്ട്.

തുടർന്നുള്ള നാളുകളിലും ആ ഒത്തൊരുമയോടെ കൊവിഡ് ബാധയിൽ നിന്ന് നമ്മുടെ നാടിനെ തിരിച്ചു കൊണ്ടുവരാം. കൊവിഡ് അതിജീവന പ്രക്രിയയിൽ കാസർഗോഡ് മാതൃക ഇന്ന് ആത്മാഭിമാനത്തോടെ പറയുംപോലെ സൂപ്പർ സ്പ്രെഡ് ഉണ്ടായിട്ടും വ്യാപനത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞ ഒരു പൂന്തുറ മാതൃക ഉണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയണമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

latest news all news poonthura covid
Advertisment