Advertisment

പൂന്തുറയില്‍ കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമാണെന്ന് നാട്ടുകാര്‍; ഭക്ഷണം വാങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ല; വിലക്ക് ലംഘിച്ച് നാട്ടുകാര്‍ റോഡിലിറങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായി എന്നുള്ളത് വ്യാജ പ്രചാരണമാണെന്ന് നാട്ടുകാര്‍.പ്രദേശത്ത് കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡിലിറങ്ങി. അടുത്തുള്ള കടകളില്‍ പോലും പോയി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

Advertisment

publive-image

മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം .

തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ല. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങൾക്കും എല്ലാം കാരണമായത്.

latest news covid 19 all news poonthura covid
Advertisment