Advertisment

അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! : ഈ ചിത്രം പകര്‍ത്തിയത് മല്ലിക സുകുമാരന്‍: വിവാഹവാർഷിക ദിനത്തിൽ പൂർണ്ണിമ

New Update

കൊച്ചി: വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ഓര്‍മ്മകള്‍ പുതുക്കി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായി പതിനേഴ് വര്‍ഷം തികയുന്ന വേളയില്‍ തങ്ങളുടെ പ്രണയകാലത്തെ ചിത്രത്തോടൊപ്പം പൂര്‍ണിമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

Advertisment

publive-image

പൂര്‍ണിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! ഇന്നും ആ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും തൊണ്ട വരളുകയും ചെയ്തത്...ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നത്.

ഈ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ?... മല്ലിക സുകുമാരന്‍. അന്ന് ഞങ്ങളുടെ തലയില്‍ എന്താണ് പുകയുന്നതെന്ന് അമ്മയ്ക്ക് ഈ ചിത്രം എടുക്കുമ്പോള്‍ അറിയാമായിരുന്നോ എന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്. ഇപ്പോള്‍ അമ്മയെ നന്നായി മനസ്സിലായപ്പോള്‍ എനിക്ക് ഉറപ്പുണ്ട് അന്ന് അമ്മയ്ക്ക് അക്കാര്യം അറിയാമായിരുന്നിരിക്കും.

മൂന്ന് വര്‍ഷത്തെ പ്രണയം, 17 വര്‍ഷത്തെ വിവാഹ ജീവിതം. ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ...

 

https://www.facebook.com/PoornimaOfficial/photos/a.339745536172939/1505821792898635/?type=3&theater

Advertisment